Tuesday, May 21, 2019 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.42 AM

എം.ബി. രാജേഷ്‌ അട്ടപ്പാടിയില്‍

പാലക്കാട്‌: പാലക്കാട്‌ മണ്ഡലം എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എം.ബി. രാജേഷ്‌ അട്ടപ്പാടിയില്‍ മൂന്നാംഘട്ട പര്യടനം നടത്തി. പര്യടനം രാവിലെ കണ്ടിയൂരില്‍ നിന്നാരംഭിച്ചു. ദോണിഗുണ്ട്‌ പിന്നിട്ട്‌ നകുപ്പതിയില്‍ എത്തിയപ്പോള്‍ ഫോക്‌ലോര്‍ അവാര്‍ഡ്‌ നേടിയ നഞ്ചിമൂപ്പത്തിയും കൂട്ടരും സ്വീകരിച്ചു. ഗോത്രസംസ്‌കൃതിയുടെ തനത്‌ ഈണത്തിലും താളത്തിലുമുള്ള പാട്ടു പാടിയാണ്‌ നഞ്ചിമൂപ്പത്തിയും കണ്ണമ്മയും ബേബിയും അടങ്ങിയ സംഘം രാജേഷിനെ വരവേറ്റത്‌. ഭൂതിവഴി, കാവുണ്ടിക്കല്‍, നരസിമുക്ക്‌, ഇലച്ചിവഴി, ചാളയൂര്‍, ചാവടിയൂര്‍, ഉമ്മത്താംപടി, പൂതൂര്‍ എന്നിവിടങ്ങളിലെല്ലാം ഉച്ചയോടെ പര്യടനം പൂര്‍ത്തിയാക്കി. ഉച്ചക്കുശേഷം ചീരക്കടവ്‌, പാലൂര്‍, തേക്കുവട്ട, ആനക്കല്‍, പാക്കുളം, കരിവട്ടം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം താവളത്ത്‌ സമാപിച്ചു.

Ads by Google
Advertisement
Sunday 14 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW