Tuesday, May 21, 2019 Last Updated 10 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.42 AM

വീടിനു മുന്നില്‍ നിര്‍ത്തിയിട്ട മോപ്പഡുകള്‍ കത്തിനശിച്ചു

ആലത്തൂര്‍: വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ട രണ്ടു മോപ്പഡുകള്‍ കത്തിയ നിലയില്‍. മേലാര്‍കോട്‌ കോട്ടേക്കുളം ചിറ്റിലപ്പിള്ളി വീട്ടില്‍ സി.ജെ. ലൂയിസിന്റെ വീട്ടിലെ മോപ്പഡുകളാണ്‌ കത്തിയത്‌. ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ്‌ സംഭവം. തൊട്ടടുത്ത്‌ നിര്‍ത്തിയ സൈക്കിളും ഭാഗികമായി കത്തിനശിച്ചു.
തീ കത്തിയതിനെ തുടര്‍ന്ന്‌ വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചതോടെയാണ്‌ വീട്ടുകാര്‍ സംഭവം അറിഞ്ഞത്‌. മുന്‍ വശത്ത്‌ മുഴുവന്‍ തീ പടര്‍ന്നതിനാല്‍ പുറകുവശത്തുള്ള വാതിലൂടെയാണ്‌ ഇവര്‍ പുറത്തെത്തിയത്‌. അപ്പോഴേക്കും മോപ്പഡുകള്‍ പൂര്‍ണമായും കത്തി. വടക്കഞ്ചേരിയില്‍നിന്ന്‌ അഗ്നിശമന സേന എത്തിയാണ്‌ തീ പൂര്‍ണമായും അണച്ചത്‌. ആലത്തൂര്‍ സി.ഐ: കെ.കെ. മുഹമ്മദ്‌ ഷെരീഫ്‌, എസ്‌.ഐ: സി.ഡി. ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്‌ഥലം സന്ദര്‍ശിച്ചു. ഞായറാഴ്‌ച സയന്റിഫിക്ക്‌ അസിസ്‌റ്റന്റ്‌, വിരലടയാള വിദഗ്‌ധര്‍ എന്നിവര്‍ എത്തി തെളിവെടുത്തതിനുശേഷമേ. തീപിടിത്തത്തിന്റെ കാരണം അറിയൂവെന്ന്‌ പോലീസ്‌ പറഞ്ഞു. ആലത്തൂര്‍ പോലീസ്‌ കേസെടുത്തു.

Ads by Google
Advertisement
Sunday 14 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW