Wednesday, July 24, 2019 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 01.15 AM

വൈദ്യുതി ബില്ലിനെ ചൊല്ലി തര്‍ക്കം നാട്ടുകാര്‍ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു

uploads/news/2019/04/301392/e3.jpg

കിഴക്കമ്പലം: കുന്നത്തുനാട്‌ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരമാവശ്യപ്പെട്ട്‌് പ്രദേശവാസികള്‍ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു. പഞ്ചായത്തിലെ 17,18 വാര്‍ഡുകളികളില്‍ താമസിക്കുന്നവരാണ്‌ കുടിവെള്ള പ്രശ്‌നം ചൂണ്ടിക്കാട്ടി ഉപരോധ സമരം സംഘടിപ്പിച്ചത്‌.
മോറയ്‌ക്കാല പള്ളിമുകള്‍ പ്രദേശത്തേയ്‌ക്ക് കുടിവെള്ളമെത്തിക്കുന്നത്‌ സമീപത്തെ കുഴല്‍കിണറില്‍ നിന്നാണ്‌. എന്നാല്‍ കുഴല്‍ കിണറില്‍ നിന്നും വെള്ളമെടുക്കുന്നതിന്‌ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതി ഉപയോഗ ബില്ല്‌ അടക്കാത്തത്‌ കുടിവെള്ളം മുടങ്ങുന്നതിലേക്ക്‌ എത്തിയിരിക്കുകയാണ്‌.
ഇതോടെ നാട്ടുകാര്‍ പഞ്ചായത്തംഗങ്ങളെ സമീപിച്ചെങ്കിലും അവരും വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. ഈ വേനല്‍കാലം ലക്ഷ്യമിട്ട്‌ പള്ളിമുകള്‍ കോളനിയില്‍ വാട്ടര്‍ ടാങ്ക്‌ നിര്‍മ്മാണം ആരംഭിച്ചിരുന്നെങ്കിലും ടാങ്ക്‌ നിര്‍മ്മാണത്തിലെ അപാകതയെ തുടര്‍ന്ന്‌ പൊളിച്ചു മാറ്റിയിരുന്നു. ഇതിന്റെ പുനര്‍നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ടാങ്ക്‌ നിര്‍മ്മാണം അനിശ്‌ചിതത്വത്തിലായതോടെയാണ്‌ സമാന്തരമായി കുഴല്‍ കിണര്‍ വഴിയുള്ള കുടിവെള്ള വിതരണം നടത്തി വരുന്നത്‌.
നേരത്തെ കുഴല്‍ കിണര്‍ പ്രവര്‍ത്തിക്കുന്നതിന്‌ വലിയ തുക വൈദ്യുതി ചെലവ്‌ ഇനത്തില്‍ വരാറുണ്ടായിരുന്നില്ല. എന്നാല്‍ തുക വര്‍ധിച്ചതോടെ പള്ളിമുകള്‍ നിവാസികള്‍ക്ക്‌ അത്‌ അടയ്‌ക്കാന്‍ കഴിയാതെ വരികയായിരുന്നു. ഇതോടെയാണ്‌ പ്രദേശവാസികള്‍ പ്രതിഷേധവുമായി കുന്നത്തുനാട്‌ പഞ്ചായത്ത്‌ ഓഫീസിലെത്തിയത്‌. ഒടുവില്‍ കുടിവെള്ള വിതരണ സംവിധാനം ജല അതോറിട്ടിയെ ഏല്‍പ്പിക്കുവാനുള്ള നടപടി ക്രമങ്ങള്‍ നടത്തുമെന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജോ.വി. തോമസ്‌ അറിയിച്ചതോടെ സമരക്കാര്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. വരും മാസങ്ങളില്‍ വൈദ്യുതി ചാര്‍ജ്‌ പഞ്ചായത്ത്‌ അടയ്‌ക്കുമെന്ന്‌ ഉറപ്പ്‌ ലഭിച്ചതായി സമരക്കാര്‍ പറഞ്ഞു. ഉപരോധസമരത്തിന്‌ പി.എം. നിതീഷ്‌, പി.വി. ഷിജു, പി.കെ. കൊച്ചുമോന്‍, പി.വി. കണ്ണന്‍, സന്ധ്യ അംബുരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 13 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW