Tuesday, July 23, 2019 Last Updated 10 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 01.14 AM

തീരദേശ മേഖലയെ ഇളക്കി ഹൈബി ഈഡന്‍

കൊച്ചി: തീരദേശ മേഖലയെ ഇളക്കി മറിച്ച്‌ ഹൈബി ഈഡന്റെ പര്യടനം. ചെല്ലാനത്തുനിന്ന്‌ ആരംഭിച്ച പര്യടനം കണ്ണമാലി, തോപ്പുംപടി, പള്ളുരുത്തി നോര്‍ത്ത്‌, കുമ്പളങ്ങി തുടങ്ങിയ തീരദേശ മേഖലകളില്‍ ആവേശം ഉയര്‍ത്തി. തെക്കേ ചെല്ലാനം സെന്റ്‌ ജോര്‍ജ്‌ പള്ളിക്ക്‌ സമീപം എം.പി. കെ.വി. തോമസ്‌ ഉദ്‌ഘാടനം ചെയ്‌ത പര്യടനം മാളികപ്പറമ്പ്‌, കമ്പിനിപ്പടി ഗോണ്ടുപറമ്പ്‌ തുടങ്ങിയ മേഖലകളില്‍ ആവേശം വിതറി
മാലാഖപ്പടിയിലെത്തിയപ്പോള്‍ വീട്ടമ്മമാര്‍ ജൈവപച്ചക്കറി നല്‍കി സ്വീകരിച്ചു
ചെറിയ കടവില്‍നിന്ന്‌ പര്യടനം കാട്ടിപ്പറമ്പിലെത്തിയപ്പോള്‍ എന്‍.എസ്‌.യു ദേശീയ പ്രസിഡന്റ്‌ നീരജ്‌ കുന്ദന്റെ നേതൃത്വത്തില്‍ സ്‌ഥാനാര്‍ഥി ഹൈബി ഈഡനെ ആവേശത്തോടെ സ്വീകരിച്ചു. തോപ്പുംപടി മേഖലകളില്‍ പര്യടനം പൂര്‍ത്തിയാക്കി നിരത്തിനിരുപുറവും കാത്തുനിന്ന വോട്ടര്‍മാരെ അഭിവാദ്യം ചെയ്‌ത് പള്ളുരുത്തി നോര്‍ത്തിലേക്ക്‌. പള്ളുരുത്തി നോര്‍ത്തിലെത്തിയപ്പോള്‍ ഓറഞ്ച്‌ മാല അണിയിച്ച്‌ ജനകീയ സ്വീകരണം.
ഹൈബി ഈഡന്‍ കുമ്പളങ്ങിയിലേക്കെത്തിയപ്പോള്‍ ആവേശം അലകടലായി. സന്ധ്യകഴിഞ്ഞതോടെ ദീപക്കാഴ്‌ച്ചയുമായി കുമ്പളങ്ങി ജനത ഹൈബിയെ ഏറ്റെടുത്തു. പുഷ്‌പവൃഷ്‌ടി നടത്തിയും സ്‌നേഹസമ്മാനങ്ങള്‍ നല്‍കിയും ഊഷ്‌മള വരവേല്‍പ്പ്‌. ആഞ്ഞിലിത്തറയിലെത്തി പര്യടനം അവസാനിച്ചു. ഇന്ന്‌ ഹൈബി ഈഡന്റെ പര്യടനം തോപ്പുംപടി, ഫോര്‍ട്ടു കൊച്ചി പ്രദേശങ്ങളില്‍ നടക്കും.

Ads by Google
Advertisement
Saturday 13 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW