Saturday, July 06, 2019 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 01.25 AM

എം.എല്‍.എമാരുടെ പര്യടനം അവസാനഘട്ടത്തില്‍

കൈപ്പമംഗലം: യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ബെന്നി ബെഹനാന്‌ വേണ്ടി എം.എല്‍.എമാര്‍ നയിക്കുന്ന പര്യടന പരിപാടി അവസാനഘട്ടത്തിലേക്ക്‌ കടന്നു. രണ്ടു ദിവസം കൊണ്ട്‌ തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ്‌ പ്രചാരണം അവസാന ഘട്ടത്തിലേക്ക്‌ കടക്കും.
ചികിത്സയ്‌ക്ക് ശേഷം ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിശ്രമിക്കുന്ന യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ബെന്നി ബഹനാന്‍ തിങ്കളാഴ്‌ച മുതല്‍ പ്രചാരണത്തില്‍ സജീവമാകും.
എം.എല്‍.എ മാരായ അന്‍വര്‍ സാദത്തും വി.പി സജീന്ദ്രനും കൈപ്പമംഗലത്തും റോജി എം ജോണും എല്‍ദോസ്‌ കുന്നപ്പിള്ളിയും അങ്കമാലിയിലെ പ്രചാരണം നടത്തി. എറിയാട്‌ നിന്നാരംഭിച്ച പര്യടന പരിപാടി മുന്‍ എം.പി കെ.പി ധനപാലന്‍ ഉദ്‌ഘാടനം ചെയ്‌തു.
കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന്‌ ഇന്നലെ വൈകിട്ട്‌ നാല്‌ മണിയ്‌ക്ക് ശേഷമാണ്‌ യു.ഡി.എഫ്‌ പ്രചാരണം ആരംഭിച്ചത്‌. അങ്കമാലിയില്‍ പാറക്കടവില്‍ ആരംഭിച്ച പര്യടനം നൂറുകണക്കിന്‌ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ മുന്നേറിയത്‌. അങ്കമാലിയില്‍ റോഡ്‌ഷോയോടെയാണ്‌ പര്യടനം സമാപിച്ചത്‌.

Ads by Google
Advertisement
Friday 12 Apr 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW