Tuesday, July 09, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 01.25 AM

കുടിനീരുകാത്ത്‌ കുടുംബങ്ങള്‍

കുറുപ്പംപടി: വേനല്‍ കടുത്തതോടെ കുടിവെള്ളഷാമം രൂക്ഷമായ കുറുപ്പംപടി അകനാട്‌ പ്രദേശങ്ങളില്‍ ഏക ആശ്രയമായിരുന്ന വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം എത്തിയിട്ട്‌ ഓരാഴ്‌ച്ച പിന്നിടുന്നു. ഇതോടെ അകനാട്‌ എല്‍.പി സ്‌കൂള്‍ പരിസരത്തേ 30ഓളം കുടുംബങ്ങളാണ്‌ ദുരിതത്തിലായിരിക്കുന്നത്‌.
ഈ പ്രദേശത്തേ ഭൂരിഭാഗം വീടുകളിലും വാട്ടര്‍ കണക്ഷന്‍ എടുത്തിട്ടുണ്ട്‌. ചുട്ടുപൊള്ളുന്ന ചൂടില്‍ കിണറുകള്‍ വറ്റിവരണ്ടതോടെ ഈ പൈപ്പുവെള്ളത്തെ ആശ്രയിച്ചായിരുന്നു ഇവിടത്തെ ജനങ്ങളുടെ ജീവിതം.
എല്ലാദിവസവും കൃത്യമായി വെള്ളം ലഭിച്ചിരുന്നില്ലെങ്കിലും ഒരാഴ്‌ച്ച മുമ്പുവരെ അത്യാവശ്യത്തിനുള്ള വെള്ളം ഇടവിട്ട ദിവസങ്ങളിലായി ലഭിച്ചിരുന്നു. എന്നാല്‍ ഒരാഴ്‌ച്ചയായി ഈ പൈപ്പുവഴി ഒരുതുള്ളി ജലം പോലും ലഭിച്ചിട്ടില്ല. ഇതോടെ കുട്ടികളും മുതിര്‍ന്നവരുമടക്കം ദൂരെനിന്നും തലചുമടായാണ്‌ വെള്ളം കൊണ്ടുവരുന്നത്‌. വാട്ടര്‍ അതോറിറ്റി കുറുപ്പംപടി ഡിവിഷന്റെ കീഴില്‍ വരുന്നതാണ്‌ അകനാട്‌ പ്രദേശം.
ഇവിടത്തെ കുടിവെള്ളഷാമവും ദുരിതവും നാട്ടുകാര്‍ നേരിട്ട്‌ വാട്ടര്‍ അതോറിറ്റി അധികാരികളെ കണ്ട്‌ ബോധിപ്പിച്ചെങ്കിലും ഇന്നുവരെ പരിഹാരം ഉണ്ടായിട്ടില്ല. ചൂരമുടിയില്‍ പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതിപ്രകാരമാണ്‌ അകനാട്‌ ഭാഗത്തേക്ക്‌ വെള്ളം എത്തുന്നത്‌.
ഈ പദ്ധതി കൃത്യമായി നടക്കുന്നുണ്ടെങ്കിലും ഇവിടെനിന്നുള്ള ജലവിതരണത്തിലെ തകരാരാണ്‌ അകനാട്‌ പ്രദേശത്തേക്ക്‌ വള്ളമെത്തുന്നതില്‍ തടസമാകുന്നതെന്ന്‌ അധികാരികള്‍ പറയുന്നു. എന്നാല്‍ എന്താണ്‌ തകരാറ്‌ സംഭവിച്ചതെന്നോ എവിടെയാണ്‌ സംഭവിച്ചതെന്നോ മനസിലാക്കാന്‍ ഒരാഴ്‌ച്ചപിന്നിടുമ്പോഴും ഉദ്യോഗസ്‌ഥര്‍ക്ക്‌ കഴിഞ്ഞിട്ടില്ല എന്നാണ്‌ സൂചന. ഇതോടെ അകനാട്‌ പ്രദേശവാസികളുടെ കുടിവെള്ളദുരിതം അനിശ്‌ചിതമായി നീളുകയാണ്‌.

Ads by Google
Advertisement
Friday 12 Apr 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW