Saturday, July 13, 2019 Last Updated 28 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 01.55 AM

പാഴൂര്‍ മണല്‍പ്പുറത്ത്‌ അഗ്നിബാധ

uploads/news/2019/04/300864/e3.jpg

പിറവം: പാഴൂര്‍ മണല്‍പ്പുറത്തുണ്ടായ അഗ്നിബാധ ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കി. പ്രളയസമയത്ത്‌ അടിഞ്ഞുകൂടിയ പ്ലാസ്‌റ്റിക്‌ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍ സാമുഹ്യ വിരുദ്ധര്‍ തീ ഇട്ടതാകാം കാരണമെന്ന്‌ പറയപ്പെടുന്നു.
തിങ്കളാഴ്‌ച രാത്രി ഏഴരയോടെയാണ്‌ സംഭവം. പാഴൂര്‍ മണല്‍ പുറത്തിന്‌ സമീപം കിഴക്കേതുരുത്തില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള ആറ്റുവഞ്ചിയിലും ചെറുമരങ്ങളിലേക്കും തീ ആളിപ്പടര്‍ന്നു. വിവരമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ നാട്ടുകാര്‍ തീ പുഴയോരത്തെ പറമ്പുകളിലേക്ക്‌ പടര്‍ന്ന്‌ പിടികാത്തിരിക്കാന്‍ പാത്രങ്ങളില്‍ വെള്ളം ശേഖരിച്ചു ഒഴിച്ചു. തുടര്‍ന്ന്‌ വിവരം അറിഞ്ഞെത്തിയ പിറവം അഗ്നിരക്ഷാനിലയത്തിലെ ലീഡിങ്‌ ഫയര്‍മാന്‍ ടി.കെ. പ്രകാശന്‍, ഡ്രൈവര്‍ മെക്കാനിക്ക്‌ സജി പുന്നൂസ്‌, ഫയര്‍മാന്‍ മാരായ കെ.പി. പ്രജീഷ്‌, പി.എസ്‌. ശിവപ്രസാദ്‌, കെ.എന്‍ ബിജു മോന്‍, ടി.എ. ജോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സേന അംഗങ്ങള്‍ മോട്ടോര്‍ ഉപയോഗിച്ച്‌ നാട്ടുകാരുടെ സഹായത്തോടെ വെള്ളം പാമ്പ്‌ ചെയ്‌താണ്‌ തീ പൂര്‍ണമായും അണച്ചത്‌.
പിറവം എസ്‌.ഐ. വി.ഡി റെജിരാജു, വാര്‍ഡ്‌ കൗണ്‍സിലര്‍ ബെന്നി വി. വര്‍ഗീസ്‌ എന്നിവരും സ്‌ഥലത്തെത്തിയിരുന്നു. രാത്രി സമയങ്ങളില്‍ പാഴൂര്‍ മണല്‍പ്പുറത്ത്‌ സാമുഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ഉള്ളതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. രാത്രിയില്‍ മഴവില്‍ പാലം വഴിയുള്ള യാത്ര നിയന്ത്രിക്കണമെന്നാവശ്യം ശക്‌തമായിട്ടുണ്ട്‌. മഴവില്‍ പാലത്തിന്റെ സൗകര്യം ദുരുപയോഗം ചെയ്‌ത് ദൂരെ സ്‌ഥലങ്ങളില്‍ നിന്നും അനവധി ആളുകള്‍ എത്തി മദ്യപാനം ഉള്‍പ്പെടയുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
ഈ പ്രദേശത്ത്‌ അസമയത്തും അസാധാരണമായും എത്തുന്ന ആളുകളെ നിരീക്ഷിക്കാന്‍ പോലിസ്‌ സംവിധാനം ഉണ്ടാകണമെന്നും രാത്രിയുടെ വിജനതയില്‍ മണല്‍ പുറത്ത്‌ അഴിഞ്ഞാടുന്നവര്‍ക്കും അമൂല്യമായ ജൈവസമ്പത്ത്‌ നശിപ്പിച്ചവര്‍ക്കെതിരെയും നടപടി ഉണ്ടാകണമന്നും കൗണ്‍സിലര്‍ ബെന്നി വി. വര്‍ഗീസ്‌ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 11 Apr 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW