Wednesday, July 17, 2019 Last Updated 22 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 02.23 AM

അനധികൃതമായി കടത്തിയ 30 ലക്ഷം പിടികൂടി

uploads/news/2019/04/300738/p2.jpg

പാലക്കാട്‌: രേഖകളില്ലാതെ തമിഴ്‌നാട്ടില്‍നിന്നും പാലക്കാട്ടേക്ക്‌ കാറില്‍ കടത്തിയ 30 ലക്ഷം രൂപ സൗത്ത്‌ പോലീസും ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്ന്‌ പിടികൂടി. സംഭവത്തില്‍ പാലക്കാട്‌, പട്ടിക്കര, പള്ളിത്തെരുവില്‍ സ്വര്‍ണ വ്യാപാരം നടത്തി വരുന്ന സഞ്‌ജയ്‌ കുമാര്‍ (47), പട്ടിക്കര സ്വദേശി വിശ്വംഭരന്‍ (62) എന്നിവരെ അറസ്‌റ്റു ചെയ്‌തു. കാറിന്റെ ഡാഷിനകത്തും മുന്‍ സീറ്റിനടിയിലുമായി നിര്‍മിച്ച പ്രത്യേക രഹസ്യ അറയില്‍ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകെട്ടുകളായാണ്‌ പണം കടത്തിയത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ നടത്തിവന്ന പ്രത്യേക വാഹന പരിശോധനയിലാണ്‌ കല്‍മണ്ഡപത്തുനിന്നും കാര്‍ പിടികൂടിയത്‌.
പാലക്കാട്‌ ജില്ലാ പോലീസ്‌ മേധാവി പി.എസ്‌. സാബുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌ അഡീഷണല്‍ എസ്‌.പി. കെ. സലീം, ഡിവൈ.എസ്‌.പിമാരായ ജി.ഡി. വിജയകുമാര്‍, ബാബു കെ. തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ സൗത്ത്‌ ഇന്‍സ്‌പെക്‌ടര്‍ പി.കെ. മനോജ്‌ കുമാര്‍, എസ്‌.ഐ: കെ. സതീഷ്‌, ക്രൈം സ്‌ക്വാഡ്‌ അംഗങ്ങളായ പ്രസാദ്‌ വര്‍ക്കി, എസ്‌. ജലീല്‍, എ.എസ്‌.ഐ. സലാം, ടി.ജി. ബ്രിജിത്ത്‌, കെ. അഹമ്മദ്‌ കബീര്‍, ആര്‍. വിനീഷ്‌, ആര്‍. രാജീദ്‌ എന്നിവരടങ്ങിയ സംഘമാണ്‌ വാഹന പരിശോധന നടത്തിയത്‌.

Ads by Google
Advertisement
Wednesday 10 Apr 2019 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW