Tuesday, May 21, 2019 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 02.23 AM

കാളിക്കടവ്‌ ശുദ്ധജല പദ്ധതിക്ക്‌ കാഞ്ഞിരപ്പുഴ വെള്ളമെത്തി

uploads/news/2019/04/300737/p1.jpg

ചെര്‍പ്പുളശ്ശേരി: പ്രതീക്ഷിച്ച വേനല്‍മഴ കിട്ടിയില്ലെങ്കിലും കാഞ്ഞിരപ്പുഴ ഡാം തുറന്നതോടെ തൂതപ്പുഴയിലെ ചെര്‍പ്പുളശ്ശേരി കാളിക്കടവ്‌ കുടിവെള്ള പദ്ധതിക്ക്‌ ആശ്വാസമായി. വൃഷ്‌ടിപ്രദേശത്ത്‌ താത്‌ക്കാലിക തടയണ പണിതിട്ടും ഫലമില്ലാതെ കുടിവെള്ള വിതരണം പ്രതിസന്ധിയിലേക്ക്‌ നീങ്ങിയ ഘട്ടത്തിലാണ്‌ കാഞ്ഞിരപ്പുഴ ഡാമിലെ വെള്ളം പുഴയിലെത്തിയത്‌. ഇതോടെ തടയണ വീണ്ടും സമൃദ്ധമായി. ഇപ്പോള്‍ കാളിക്കടവില്‍നിന്നും പമ്പിംഗ്‌ സുഗമമായി നടക്കുന്നുണ്ട്‌. എന്നാല്‍ താല്‍ക്കാലിക തടയണ ഒരു ഭാഗത്ത്‌ പൊട്ടിയതുമൂലം വെള്ളം നഷ്‌ടമാകുന്നുണ്ട്‌. അതേസമയം ഡാം തുറന്നുവിട്ടതുകൊണ്ടു മാത്രം പ്രതിസന്ധി കുറയില്ലെന്നാണ്‌ കരുതുന്നത്‌.
തടയണ ഇപ്പോള്‍ ജലസമൃദ്ധമാണെങ്കിലും മഴ കിട്ടിയില്ലെങ്കില്‍ രണ്ടാഴ്‌ച കൊണ്ടുതന്നെ പുഴ പഴയ സ്‌ഥിതിയിലാവുമെന്ന്‌ പമ്പിംഗ്‌ ജീവനക്കാര്‍ പറയുന്നു. നീരൊഴുക്ക്‌ കാര്യമായി ഇല്ലാത്തതിനാല്‍ ജലവിതാനം പെട്ടെന്ന്‌ കുറയുമോ എന്ന ആശങ്കയുമുണ്ട്‌.
നിലവില്‍ കാളിക്കടവിലെ ശുദ്ധജല വിതരണ പദ്ധതിയെ മാത്രം ആശ്രയിച്ചാണ്‌ ചെര്‍പ്പുളശ്ശേരിയിലെ കുടിവെള്ള വിതരണം.

Ads by Google
Advertisement
Wednesday 10 Apr 2019 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW