Sunday, August 18, 2019 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 02.22 AM

91 എംപാനല്‍ ഡ്രൈവര്‍മാര്‍ പുറത്താകും

പാലക്കാട്‌: ഈ മാസം 30നകം കെ.എസ്‌.ആര്‍.ടി.സിയിലെ താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ്‌ കോര്‍പ്പറേഷന്‌ നഷ്‌ടം വരുത്തുമെന്ന്‌ കെ.എസ്‌.ആര്‍.ടി. എംപ്ലോയീസ്‌ അസോസിയേഷന്‍ (സി.ഐ.ടി.യു). ഒരു ദിവസം 500 രൂപയാണ്‌ എമ്പാനല്‍ ഡ്രൈവര്‍മാര്‍ക്ക്‌ നല്‍കുന്നത്‌. വര്‍ഷങ്ങളോളം ഈ തുകയ്‌ക്ക് ജോലി ചെയ്‌തിരുന്നവരെ പെട്ടെന്ന്‌ പിരിച്ചുവിട്ടാല്‍ അത്‌ കമ്പനിക്ക്‌ നഷ്‌ടമുണ്ടാക്കും. ഡ്രൈവര്‍മാരുടെ അവകാശസംരക്ഷണത്തിനായി വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകാനും സംഘടന തയ്യാറാണെന്ന്‌ സംസ്‌ഥാന സെക്രട്ടറി പി.എസ്‌. മഹേഷ്‌ പറഞ്ഞു. ഹൈക്കോടതി വിധി നടപ്പായാല്‍ ജില്ലയില്‍ 91 താല്‍ക്കാലിക ഡ്രൈവര്‍മാര്‍ക്കാണ്‌ ജോലി നഷ്‌ടപ്പെടുക. ഇതില്‍ പാലക്കാട്‌ ഡിപ്പോയില്‍ മാത്രം 47 പേരുണ്ട്‌. മണ്ണാര്‍ക്കാട്‌ 23, വടക്കഞ്ചേരി 6, ചിറ്റൂര്‍ 15 എന്നിങ്ങനെയാണ്‌ ഡിപ്പോ തിരിച്ചുള്ള കണക്കുകള്‍. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം കൈകാര്യം ചെയ്യുന്നത്‌ എമ്പാനല്‍ ഡ്രൈവര്‍മാരാണ്‌. ഇവരെ പിരിച്ചുവിട്ടാല്‍ മെയ്‌ മുതല്‍ സര്‍വീസുകള്‍ മുടങ്ങുന്നതിന്‌ കാരണമാകും. സംസ്‌ഥാനത്ത്‌ 1565 താല്‍ക്കാലിക ഡ്രൈവര്‍മാരാണ്‌ കെ.എസ്‌.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്നത്‌.ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്ത്‌ നേരത്തെ താല്‍ക്കാലിക കണ്ടക്‌ടര്‍മാരെ പിരിച്ചുവിട്ടിരുന്നു. ജില്ലയില്‍ 140 കണ്ടക്‌ടര്‍മാരാണ്‌ പുറത്താക്കപ്പെട്ടത്‌. എന്നാല്‍ പകരം 27 കണ്ടക്‌ടര്‍മാര്‍ മാത്രമാണ്‌ പാലക്കാട്‌ ജോലിയില്‍ പ്രവേശിച്ചത്‌. ഇതില്‍ ഒമ്പതുപേര്‍ വനിതകളാണ്‌. അതേസമയം ഹൈക്കോടതി വിധി തെരഞ്ഞെടുപ്പിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അസോസിയേഷന്‍ പറയുന്നു.

Ads by Google
Advertisement
Wednesday 10 Apr 2019 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW