Saturday, August 17, 2019 Last Updated 19 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 02.22 AM

ചൂട്‌ 39.1 ഡിഗ്രി: രണ്ടുപേര്‍ക്ക്‌ സൂര്യാതപമേറ്റു

പാലക്കാട്‌: മലമ്പുഴ ഡാം പരിസരത്ത്‌ രേഖപ്പെടുത്തിയ 39.1 ഡിഗ്രിയാണ്‌ ജില്ലയില്‍ ഇന്നലത്തെ കൂടിയ താപനില. കുറഞ്ഞ താപനില 27 ഡിഗ്രിയും ആര്‍ദ്രത 56 ശതമാനവും രേഖപ്പെടുത്തി. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ 39 ഡിഗ്രിയാണ്‌ ഉയര്‍ന്ന ചൂട്‌. കുറഞ്ഞ ചൂട്‌ 27 ഡിഗ്രി.
ആര്‍ദ്രത 56 ശതമാനം. 35.8 ഡിഗ്രിയാണ്‌ പട്ടാമ്പിയിലെ ഉയര്‍ന്ന താപനില. കുറഞ്ഞ താപനില 23.2 ഡിഗ്രിയും രാവിലത്തെ ആര്‍ദ്രത 87 ശതമാനവും വൈകുന്നേരം 46 ശതമാനവും രേഖപ്പെടുത്തി. ചൂടിന്‌ നേരിയ ശമനമുണ്ടെങ്കിലും ഇന്നലെ ജില്ലയില്‍ രണ്ടു പേര്‍ക്കാണ്‌ സൂര്യാതപമേറ്റത്‌. കൊടുമ്പ്‌ അമ്പലപറമ്പിലെ കണ്ണമ്മ (51), ആലത്തൂര്‍ പുലിക്കോട്ടിലെ പ്രേമ എന്നിവര്‍ക്കാണ്‌ പൊള്ളലേറ്റത്‌. കൂലിപ്പണിക്കാരിയായ കണ്ണമ്മയുടെ കഴുത്തിലും വയറിലുമാണ്‌ പൊള്ളലേറ്റത്‌. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസങ്ങളില്‍ പൊള്ളലേറ്റ 10 പേര്‍ക്ക്‌ സൂര്യാതപമേറ്റതാണെന്ന്‌ ആരോഗ്യവകുപ്പ്‌ സ്‌ഥിരീകരിച്ചു. തുടര്‍ച്ചയായി നാലാം ദിവസവും മലമ്പുഴയില്‍ ചൂട്‌ ഉയര്‍ന്നത്‌ കുടിവെള്ളവിതരണത്തെ ബാധിക്കുമെന്ന്‌ ആശങ്കയുണ്ട്‌. ബാഷ്‌പീകരണംമൂലം ഡാമുകളിലെ ജലനിരപ്പ്‌ താഴ്‌ന്നുകൊണ്ടിരിക്കുകയാണ്‌. ജില്ലയില്‍ ശരാശരിയില്‍നിന്നും മൂന്നു ഡിഗ്രി വരെ താപനില വര്‍ധിക്കുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Ads by Google
Advertisement
Wednesday 10 Apr 2019 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW