Saturday, May 25, 2019 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 02.22 AM

മാലിന്യപ്രശ്‌നത്തിന്‌ പരിഹാരമായില്ല

പാലക്കാട്‌: നഗരത്തിലെ ചീഞ്ഞുനാറുന്ന മാലിന്യ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. മാലിന്യ സംസ്‌ക്കരണത്തിന്‌ നഗരസഭയുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്‌ഥകള്‍ നടപ്പിലാക്കാതെ ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്ന്‌ കൊടുമ്പ്‌ പഞ്ചായത്ത്‌ അറിയിച്ചു. കരാറില്‍ പറയുന്ന വ്യവസ്‌ഥകളൊന്നും നഗരസഭ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന്‌ പഞ്ചായത്ത്‌ ആരോപിച്ചു. ഇവ നടപ്പിലാക്കിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പറ്റൂവെന്നും പഞ്ചായത്ത്‌ അധികൃതര്‍ വ്യക്‌തമാക്കി.
ഫെബ്രുവരി പകുതിയോടെയാണ്‌ കൊടുമ്പ്‌ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന നഗരസഭ ട്രഞ്ചിംഗ്‌ ഗ്രൗണ്ടില്‍ തീപിടുത്തമുണ്ടായത്‌. അതോടെ നഗരത്തിലെ മാലിന്യനീക്കം സ്‌തംഭിച്ചു. വീടുകളിലും ഫ്‌ളാറ്റുകളിലും പാതയോരങ്ങളിലുമെല്ലാം ചാക്കുകണക്കിന്‌ മാലിന്യം കുമിഞ്ഞുകൂടി. സമീപ പഞ്ചായത്തുകളിലേക്കും ഇത്‌ വ്യാപിക്കാന്‍ തുടങ്ങിയതോടെ സ്‌ഥിതി വഷളായി. മാലിന്യം ചീഞ്ഞുനാറുന്നതിനൊപ്പം പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതയും വര്‍ധിച്ചതോടെ നഗരവാസികള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ഇതിനിടെ വിഷയത്തില്‍ രാഷ്‌ട്രീയം കടന്നുവന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിലും വിഷയമായി. നഗരസഭ-കൊടുമ്പ്‌ പഞ്ചായത്ത്‌ ചര്‍ച്ചകളിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലും ഫലം കാണാതായതോടെ വിവിധ അസോസിയേഷനുകള്‍ വോട്ട്‌ നോട്ടയ്‌ക്കെന്ന ആഹ്വാനവുമായി സമരപരിപാടികള്‍ക്ക്‌ രൂപം നല്‍കിയതോടെയാണ്‌ മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്‌.
നഗരസഭ ചെയര്‍പേഴ്‌സണന്റെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ചെയര്‍പേഴ്‌സണന്‍ പ്രമീള ശശിധരന്‍, സ്‌ഥിരം സമിതി അധ്യക്ഷന്മാര്‍, കൊടുമ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശൈലജ, സെക്രട്ടറി ധനരാജ്‌, വാര്‍ഡ്‌ മെമ്പര്‍ കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന്‌ നഗരസഭയ്‌ക്കോ, കൊടുമ്പ്‌ പഞ്ചായത്തിനോ സാധ്യമാകുമോ എന്ന കാര്യം മന്ത്രി യോഗത്തില്‍ ഉന്നയിച്ചു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഇനി വോട്ടെടുപ്പിന്‌ ശേഷം മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന്‌ യോഗത്തിന്‌ ശേഷം മന്ത്രി അറിയിച്ചു. എന്നാല്‍ മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച്‌ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന്‌ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 10 Apr 2019 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW