Thursday, July 04, 2019 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.51 AM

സ്വീകരണ കേന്ദ്രങ്ങളില്‍ ആവേശമായി പി.രാജീവ്‌

uploads/news/2019/04/300467/e3.jpg

കൊച്ചി: മുന്‍ നിശ്‌ചയിച്ച സ്വീകരണ കേന്ദ്രങ്ങള്‍ക്ക്‌ പുറമെ സ്‌ഥാനാര്‍ഥിയെ കാണാന്‍ ആളുകള്‍ കൂടിയ വഴിയോരങ്ങളെല്ലാം സ്വീകരണ കേന്ദ്രങ്ങളായി മാറുന്ന ആവേശകരമായ കാഴ്‌ചയായിരുന്നു പി. രാജീവിന്റെ പറവൂര്‍ മണ്ഡല പര്യടനത്തില്‍. കോട്ടുവള്ളി കാവില്‍നടയിലെ സ്വീകരണ കേന്ദ്രത്തില്‍ രാജീവിനെ സ്വീകരിക്കാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമുണ്ടായിരുന്നു.
രാജീവ്‌ പടനായകനാണെന്ന മന്ത്രിയുടെ വാക്കുകള്‍ നെഞ്ചേറ്റിയ ജനത വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ്‌ സ്‌ഥാനാര്‍ഥിയെ വരവേറ്റത്‌. പറവൂര്‍ നിയോജക മണ്ഡല മൂന്നാം ഘട്ട പൊതു പര്യടനം വരാപ്പുഴ ടൗണില്‍ പറവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യേശുദാസ്‌ പറപ്പിള്ളില്‍ ഉദ്‌ഘാടനം ചെയ്‌തു. എല്‍.ഡി.എഫ്‌ പറവൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ.എം ദിനകരന്‍ യോഗത്തിന്‌ അധ്യക്ഷത വഹിച്ചു.
എല്‍.ഡി.എഫ്‌ എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനര്‍ സി.എം ദിനേശ്‌ മണി, സി.പി.ഐ സംസ്‌ഥാന കമ്മിറ്റി അംഗം എം.ടി നിക്‌സണ്‍, സിനിമാ സീരിയല്‍ അഭിനേതാവ്‌ മുരളി മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുതിരവണ്ടിയുടെ അകമ്പടിയോടെയാണ്‌ വരാപ്പുഴ ചിറക്കയ്‌കത്ത്‌ നിന്ന്‌ കോട്ടുവള്ളിയിലേക്ക്‌ പ്രവര്‍ത്തകര്‍ രാജീവിനെ സ്വീകരിച്ചത്‌. അഞ്ച്‌ വര്‍ഷത്തെ സംഘപരിവാര്‍ ഭരണം എല്ലാ സര്‍ക്കാര്‍ ഉപകരണങ്ങളെയും വര്‍ഗീയവത്‌കരിച്ചു. ഒരു മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പഴയ നിലയിലേക്ക്‌ നാടിനെ തിരിച്ച്‌ കൊണ്ട്‌ പോകാന്‍ സമയമെടുക്കുമെന്ന്‌ സ്വീകരണങ്ങള്‍ക്ക്‌ മറുപടിയായി പി. രാജീവ്‌ പറഞ്ഞു.
ഇടതുപക്ഷത്തിന്‌ നിങ്ങള്‍ വോട്ട്‌ ചെയ്‌താല്‍ സുഖമായി കിടന്നുറങ്ങാമെന്നും ഉറങ്ങാതെ പാര്‍ലമെന്റിന്‌ അകത്തും പുറത്തും മതനിരപേക്ഷതയുടെ കാവലാളുകളായി ഇടതുപക്ഷം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മീന്‍തോട്‌ ജംഗ്‌ഷനില്‍ കെ.എസ്‌ ശ്രീകാന്ത്‌ വരച്ച രാജീവിന്റെ ഛായാചിത്രം ശ്രീകാന്തിന്റെ ഭാര്യ അനുഷ സമ്മാനിച്ചു.
വരാപ്പുഴ ചിറക്കകത്ത്‌ മരോട്ടിച്ചുവട്‌, പുത്തന്‍പള്ളി വേളാര്‍ കോളനി, ദേവസ്വം പാടം സൗത്ത്‌ ജംഗ്‌ഷന്‍, മീന്തോട്‌ ജംഗ്‌ഷന്‍, തേവര്‍കാട്‌ ജംഗ്‌ഷന്‍ എന്നിവിടങ്ങളിലും കോട്ടുവള്ളിയില്‍ ആട്ടെത്തറ, കാവില്‍നട, തൂശം, വള്ളുവള്ളി എസ്‌.എന്‍.ഡി.പി, മില്ലുപടി, എന്നിവിടങ്ങളിലും പി. രാജീവ്‌ പര്യടനം നടത്തി.ഉച്ചയ്‌ക്ക് ശേഷം കിഴക്കേപ്രം സീറോലാന്‍ഡില്‍ ഏര്‍പ്പെടുത്തിയ സ്വീകരണത്തില്‍ മുദ്രാവാക്യം വിളിച്ച്‌ കുട്ടികളും അണിനിരന്നതോടെ ആവേശം കൊടുമുടികയറി. സീറോ ലാന്‍ഡിലെ പാര്‍ട്ടി പ്രവര്‍ത്തകനായ ജിജേഷ്‌ കൃഷ്‌ണന്‍ തെര്‍മോകോളില്‍ പണിതൊരുക്കിയ കൂറ്റന്‍ അരിവാള്‍ ചുറ്റിക നക്ഷത്രം രാജീവിന്‌ സമ്മാനിച്ചു.
പന്നക്കാട്‌ ബ്രാഞ്ചിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌ഥാനാര്‍ഥിക്ക്‌ നല്‍കിയത്‌ മരത്തില്‍ നിര്‍മിച്ച ചുണ്ടന്‍വള്ളത്തിന്റെ മാതൃകയാണ്‌.ചവിട്ട്‌ നാടകത്തിന്റെ ഈറ്റില്ലമായ ഗോതുരുത്തിലെ കടല്‍വാതുരുത്തില്‍ ചവിട്ട്‌ നാടകത്തിലെ രാജാവിന്റെ ചെങ്കോലും കീരീടവും നല്‍കിയാണ്‌ ചവിട്ടുനാടക കലാകാരന്‍മാരും വോട്ടര്‍മാരും രാജീവിനെ സ്വീകരിച്ചത്‌. ചിരട്ടകൊണ്ട്‌ നിര്‍മ്മിച്ച ഭൂഗോളത്തിന്റെ മുകളിലിരിക്കുന്ന പരുന്തിനെയാണ്‌ എ.കെ ഷാജുവെന്ന കലാകാരന്‍ സമ്മാനിച്ചത്‌. പി. രാജീവിന്‌ ജെന്റോബ്‌ ബേബി താന്‍ വരച്ച കാരിക്കേച്ചര്‍ നല്‍കി.
വള്ളംകളിയുടെ ആവേശം സിരകളില്‍ പേറുന്ന ഗോതുരുത്തില്‍ വഞ്ചി പാട്ടിന്റെ അകമ്പടിയോടെ സജന്‍ ഗോതുരുത്ത്‌ എന്ന കലാകാരന്‍ ചുണ്ടന്‍ വള്ളത്തിന്റെ മാതൃക രാജീവിന്‌ കൈമാറിയപ്പോള്‍ സ്വീകരണ കേന്ദ്രമാകെ ഇരമ്പിയാര്‍ത്തു. ചെറിയപ്പിള്ളി കിഴക്ക്‌, കണ്‌ഠകര്‍ണന്‍വെളി, കരിയില്‍ വെള്ളാണിമുത്തന്‍കാവ്‌ പരിസരം, കിഴക്കേപ്രം സീറോ ലാന്‍ഡ്‌, തത്തപ്പിള്ളി കുടുംബി സേവാ സംഘം, പള്ളിപ്പടി, മന്ദം മില്ലുപടി, കടല്‍വാത്തുരുത്ത്‌, ഗോതുരുത്ത്‌ പള്ളിപ്പടി, വടക്കുമ്പുറം, തേക്കേതുരുത്ത്‌, കൊച്ചങ്ങാടി, കൂട്ടുകാട്‌ പള്ളിപ്പടി എന്നിവിടങ്ങളിലും രാജീവ്‌ പര്യടനം നടത്തി.

Ads by Google
Advertisement
Tuesday 09 Apr 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW