Saturday, July 20, 2019 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.19 AM

സ്വകാര്യ പണമിടപാട്‌ സ്‌ഥാപനത്തില്‍ മോഷണശ്രമം

uploads/news/2019/04/300145/e2.jpg

കോതമംഗലം: കോതമംഗലം തൃക്കാരിയൂരില്‍ സ്‌ഥിതി ചെയ്യുന്ന ധനശക്‌തി ഫൈനാന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്വകാര്യ ധനകാര്യ സ്‌ഥാപനത്തില്‍ മോഷണശ്രമം നടന്നു.
കഴിഞ്ഞ ദിവസം രാത്രി 2.15-നാണ്‌ സംഭവം നടന്നത്‌. ത്യക്കാരിയൂര്‍ ടൗണിലെ പാത്തിക്കല്‍ ബില്‍ഡിംഗ്‌സിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ ഹെല്‍മറ്റ്‌ ധരിച്ചെത്തിയ രണ്ടു മോഷ്‌ടാക്കള്‍ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ താഴെ നിലയിലുള്ള ഇരുമ്പ്‌ ഷട്ടറും മുകള്‍ നിലയിലെ വാതിലും തകര്‍ത്തെങ്കിലും ബാങ്കിലെ സുരക്ഷ സംവിധാനത്തില്‍ നിന്നുള്ള അലാറം മുഴങ്ങിയതോടെ മോഷ്‌ടാക്കള്‍ രക്ഷപ്പെടുകയാണുണ്ടായത്‌.
ഉടമയായ സദാനന്ദന്റെ ഫോണില്‍ അപകടസൂചന ലഭിച്ചതിനെ തുടര്‍ന്ന്‌ ഉടമ ഉടന്‍ സ്‌ഥലത്തെത്തിയപ്പോഴേയ്‌ക്കും മോഷ്‌ടാക്കള്‍ കടന്നു കളഞ്ഞിരുന്നു.തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ വാതിലുകള്‍ തകര്‍ക്കുന്നതിനുപയോഗിച്ച ഗ്യാസ്‌ കട്ടറും മറ്റും സമീപത്തുള്ള പുരയിടത്തില്‍ നിന്നും കണ്ടെത്തുകയാണുണ്ടായത്‌.
പണമോ ആഭരണങ്ങളോ നഷ്‌ടപ്പെട്ടിട്ടില്ലെന്ന്‌ ഉടമ അറിയിച്ചു. കോതമംഗലം പോലീസ്‌ ഉടന്‍ തന്നെ സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സ്‌ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ്‌ പരിശോധിച്ചു വരുകയാണ്‌. വിരലടയാള വിദഗ്‌ദരും സ്‌ഥലത്തെത്തി പരിശോധന നടത്തി.
തുടര്‍ച്ചയായി മോഷണ ശ്രമങ്ങള്‍ നടന്നുവരുന്ന തൃക്കാരിയൂര്‍ ജംഗ്‌ഷനില്‍ സി.സി.ടി.വി ക്യാമറകള്‍ സ്‌ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി
വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കാരിയൂര്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ അനില്‍ ഞാളുമഠം അറിയിച്ചു.
ഒരു മാസം മുമ്പ്‌ താലൂക്കില്‍ തന്നെയുള്ള പൈങ്ങോട്ടൂര്‍ എസ്‌.ബി.ഐ ബ്രാഞ്ചിന്റെ എ.ടി.എം തകര്‍ത്ത്‌ പണം കവരാന്‍ ശ്രമിച്ച പ്രതികളെ പിടികൂടാന്‍ പോലീസിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.

Ads by Google
Advertisement
Monday 08 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW