Wednesday, July 03, 2019 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.19 AM

സര്‍ഗാത്മക സിദ്ധികള്‍ വികസിപ്പിക്കുന്ന വിദ്യാഭ്യാസമാണ്‌ ആവശ്യം: സി. രവീന്ദ്രനാഥ്‌

മൂവാറ്റുപുഴ: കവിതയും കഥയും ഏഴുതാന്‍ കഴിയുന്ന സര്‍ഗാത്മക സിദ്ധികള്‍ വികസിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ്‌ കുട്ടികള്‍ക്കായി നല്‍കേണ്ടതെന്ന്‌ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്‌ പറഞ്ഞു.
ഭാഷയുടെ സാമാന്യ പ്രയോഗങ്ങളില്‍ നിന്നും കവിത രൂപപ്പെടുന്നതെങ്ങനെയെന്ന്‌ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കവിതകള്‍ ആലപിച്ചും അദ്ദേഹം വിശദീകരിച്ചു. അക്ഷയ പുസ്‌തകനിധി ജൂബിലി മൂവാറ്റുപുഴ കബനി പാലസ്‌ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പായിപ്ര രാധാകൃഷ്‌ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സംഗീതമുള്ള മനസുകള്‍ നന്മയുള്ളതായിരിക്കുമെന്ന്‌ ഡോ. എം. ലീലാവതി പറഞ്ഞു.
അനുജ അകത്തൂട്ടിന്റെ അമ്മ ഉറങ്ങുന്നില്ല എന്ന കവിതാസമാഹാരം പി.എസ്‌. രാജേഷിനും പായിപ്ര രാധാകൃഷ്‌ണന്റെ ആഴ്‌ചയുടെ ആകാശം വി.പി. ജോയി ഐ.എ.എസിനും നല്‍കി ടീച്ചര്‍ പ്രകാശനം ചെയ്‌തു. വിശുദ്ധ സസ്യങ്ങളും വ്രതങ്ങളും എന്ന തന്റെ കൃതിയുടെ ആദ്യപ്രതി ഗുരുനാഥയായ എം. ലീലാവതിക്ക്‌ പായിപ്ര രാധാകൃഷ്‌ണന്‍ സമര്‍പ്പിച്ചു.
എല്‍ദോ എബ്രഹാം എല്‍ദോ എബ്രഹാം എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
നീലക്കുറിഞ്ഞി എന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ബേസില്‍ എല്‍ദോസിനെ അനുമോദിച്ചു. തുടര്‍ന്ന്‌ നീലക്കുറിഞ്ഞിയുടെ പ്രദര്‍ശനവും അണിയപ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നടത്തി.

Ads by Google
Advertisement
Monday 08 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW