Thursday, July 04, 2019 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 01.04 AM

ടാങ്കറില്‍ കുടിവെള്ളവുമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍

uploads/news/2019/04/299167/2.jpg

കുട്ടമ്പുഴ: കത്തിയെരിയുന്ന വേനലില്‍ പക്ഷികള്‍ക്കു പോലും കുടിക്കാന്‍ ജലമില്ലാത്ത അവസ്‌ഥയിലേക്ക്‌ ഒരു കൂട്ടം വിദ്യാര്‍ഥിനികളുടെ കരുണ. കീരംപാറ സെന്റ്‌ സ്‌റ്റീഫന്‍സ്‌ ഗേള്‍സ്‌ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്‌ കുടിവെള്ളവുമായി സ്‌കൂള്‍ വിട്ടിറങ്ങിയത്‌.സ്വന്തം ആവശ്യത്തിനായി സ്വരുകൂട്ടിയ പണം ഉപയോഗിച്ചായിരുന്നു കുടിവെള്ളം വിതരണം ചെയ്‌തത്‌. ജലക്ഷാമം രൂക്ഷമായ പൂന്നേക്കാട്‌, നാടുകാണി പ്രദേശങ്ങളിലായിരുന്നു ടാങ്കുകളിലൂടെയുള്ള ജലവിതരണം. സമൂഹ നന്മയ്‌ക്കായി വ്യത്യസ്‌ത പദ്ധതികളൊരുക്കി നടപ്പാക്കുന്ന സ്‌കൂളിന്റെ ജലവിതരണ പരിപാടി സ്‌കൂള്‍ മാനേജര്‍ വിജു പോള്‍ ഉദ്‌ഘാടനം ചെയ്‌തു.
ഹെഡ്‌മിസ്‌ട്രസ്‌ അജി കെ. പോള്‍, ബിന്റു മോള്‍ കുര്യന്‍, സീനിയര്‍ അസിസ്‌റ്റന്റ്‌ ഷിബി എം. പൗലോസ്‌, പി.വൈ. എബനേസര്‍, ബേസില്‍ വര്‍ഗീസ്‌, ബിബിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 04 Apr 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW