Sunday, July 07, 2019 Last Updated 10 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 12.09 AM

എ വിജയരാഘവന്റെ പരാമര്‍ശം; പോലീസ്‌ രമ്യ ഹരിദാസില്‍ നിന്നും തെളിവെടുത്തു

പൊന്നാനി(മലപ്പുറം): ആലത്തൂര്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ എ. വിജയരാഘവനെതിരെ പോലീസ്‌ തെളിവ്‌ ശേഖരണം തുടങ്ങി. ഇതിന്റെ ഭാഗമായി പരാതിക്കാരിയില്‍ നിന്നും പോലീസ്‌ വിശദമായി തെളിവെടുത്തു. പാലക്കാട്‌ എസ്‌.പി.യുടെ നിര്‍ദ്ദേശ പ്രകാരം അനേ്വഷണ ചുമതലയുള്ള തിരൂര്‍ ഡി.വൈ.എസ്‌.പി. ബിജു ഭാസ്‌കര്‍ ,പൊന്നാനി സി.ഐ: ക.സി.വിനു എന്നിവര്‍ ചേര്‍ന്നാണ്‌ പരാതിക്കാരിയില്‍ നിന്നും മൊഴിയെടുത്തത്‌. വിവാദ പരാമര്‍ശത്തിന്റെ പ്രസംഗവീഡിയോ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. വീഡിയോ പരാതിക്കാരിയെ കാണിച്ച്‌ വിശദമായ മൊഴിയെടുക്കല്‍, സാക്ഷിമൊഴിയെടുക്കല്‍ എന്നിവയാണ്‌ പൂര്‍ത്തിയായത്‌.പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും, കേസുമായി മുന്നോട്ടു പോകാനുമാണ്‌ യു.ഡി.എഫ്‌.സ്‌ഥാനാര്‍ത്ഥിയുടെ തീരുമാനം. സ്‌ത്രീത്വത്തെ അപമാനിച്ചതിനു പുറമെ ദളിത്‌ യുവതിക്കെതിരെയുള്ള അധിക്ഷേപം കൂടിയായാണ്‌ പരാതി നല്‍കിയിട്ടുള്ളത്‌. മൊഴിയുടെ അടിസ്‌ഥാനത്തില്‍ വിദഗ്‌ദരില്‍ നിന്ന്‌ നിയമോപദേശം തേടി ഇന്ന്‌ കേസെടുക്കുമെന്ന്‌ അനേ്വഷണ സംഘം പറഞ്ഞു. അതേ സമയം പരാമര്‍ശത്തില്‍ വിജയരാഘവന്‍ ഇന്നലെ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത്‌ ചേര്‍ന്ന സി.പി.എം. സെക്രട്ടറിയേറ്റ്‌ യോഗത്തിലും വിഷയത്തില്‍ വിജയരാഘവനെതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ ഉയര്‍ന്നത്‌.തിങ്കളാഴ്‌ച പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍.ഡി.എഫ്‌.പൊതുയോഗത്തില്‍ വെച്ചാണ്‌ എ വിജയരാഘവന്‍ വിവാദ പരാമര്‍ശം നടത്തിയത്‌

Ads by Google
Advertisement
Thursday 04 Apr 2019 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW