Friday, June 21, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.43 AM

ശബരിമലയെ തകര്‍ക്കുകയാണ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ ലക്ഷ്യം: എ.എന്‍. രാധാകൃഷ്‌ണന്‍

uploads/news/2019/04/298707/e3.jpg

കൊച്ചി: ശബരിമലയെയും വിശ്വാസികളെയും തകര്‍ക്കുകയാണ്‌ പിണറായി വിജയന്റെയും സംസ്‌ഥാന സര്‍ക്കാരിന്റെയും ലക്ഷ്യമെന്നു ബി.ജെ.പി. ജനറല്‍ സെക്രട്ടറിയും ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയുമായ എ.എന്‍. രാധാകൃഷ്‌ണന്‍. അങ്കമാലിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി നടന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിനും തിരുവനന്തപുരത്ത്‌ നിരാഹാര സമരം നടത്തിയതിനും തനിക്കെതിരേ കേസ്‌ എടുത്തിട്ടുണ്ട്‌. ഇതെല്ലാം പിണറായി വിജയന്‍ നേരിട്ട്‌ ഒത്താശ ചെയ്‌ത് എടുപ്പിച്ച കേസുകളാണ്‌.
കോണ്‍ഗ്രസിന്‌ ഒപ്പം ചേര്‍ന്നു ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷം വയനാട്ടില്‍ സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്‌ കാപട്യമാണ്‌. അമേഠിയില്‍ തോല്‍ക്കുമെന്ന്‌ ഉറപ്പായതിനാലാണ്‌ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളുമായി നടത്തിയ ആശയവിനിമയത്തില്‍നിന്നും മണ്ഡലത്തിലെ ആവശ്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്‌.
ബി.ജെ.പി. വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ അവ നടപ്പാക്കും. അവയില്‍ ഒന്നാമത്തേത്‌ ശ്രീ ശങ്കരാചാര്യരുടെ ജന്‍മസ്‌ഥലമായ കാലടി, മലയാറ്റൂര്‍ പള്ളി, കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്‌ജിദ്‌, കൊടുങ്ങല്ലൂര്‍ അമ്പലം എന്നിവ ചേര്‍ത്തുള്ള പില്‍ഗ്രിം ടൂറിസം പദ്ധതിയാണ്‌. സംസ്‌ഥാന സര്‍ക്കാരിന്റെ അനാസ്‌ഥമൂലം നടപ്പാകാത്ത ശബരി റെയില്‍ യാഥാര്‍ഥ്യമാക്കും.
ഗംഗാ നദി ശുചീകരിച്ച മാതൃകയില്‍ പെരിയാറിനെ ശുചീകരിക്കും. കൊച്ചി നഗരമടക്കമുള്ള വിവിധ പ്രദേശങ്ങളിലേക്ക്‌ ജലം എത്തിക്കുന്നത്‌ പെരിയാറില്‍ നിന്നാണ്‌. അതിനാല്‍ പെരിയാറിന്റെ ശുചീകരണം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും എ.എന്‍. രാധാകൃഷ്‌ണന്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 02 Apr 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW