Wednesday, June 12, 2019 Last Updated 14 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.43 AM

ഏപ്രില്‍ ഫൂളിനെ ഏപ്രില്‍ കൂളാക്കി മാറ്റി ആദിശങ്കര

uploads/news/2019/04/298706/e2.jpg

കാലടി: ഏപ്രില്‍ ഫൂളിനെ ഏപ്രില്‍ കൂളാക്കി മാറ്റി കാലടി ആദിശങ്കര എന്‍ജിനിയറിങ്‌ കോളേജ്‌. കൊടും ചൂടില്‍ മനുഷ്യര്‍ മാത്രമല്ല മറ്റ്‌ ജീവജാലങ്ങള്‍ പോലും ദുരിതത്തിലാവുകയാണ്‌. വേനലില്‍ പക്ഷികള്‍ക്ക്‌ ദാഹജലം നല്‍കുകയാണ്‌ ആദിശങ്കരയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും.
വിവിധ സ്‌ഥലങ്ങളില്‍ മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ച്‌ വച്ചിരിക്കുകയാണ്‌ ഇവര്‍. ഇതിനകം നൂറോളം സ്‌ഥലങ്ങളില്‍ മണ്‍പാത്രങ്ങള്‍ വച്ചിട്ടുണ്ട്‌. പക്ഷികള്‍ കൂടുതലായും എത്തുന്ന വൃക്ഷങ്ങള്‍, തണല്‍ സ്‌ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ്‌ ദാഹജലം വച്ചിരിക്കുന്നത്‌. ദിവസവും വെള്ളം മാറ്റി നിറക്കും. പദ്ധതിയുടെ ഉദ്‌ഘാടനം കാലടി എസ്‌.എച്ച്‌.ഒ ഹേമലത ഐ.പി.എസ്‌ നിര്‍വ്വഹിച്ചു.
ആദിശങ്കര മാനേജിങ്ങ്‌ ട്രസ്‌റ്റി കെ. ആനന്ദ്‌, ആദിശങ്കര ചീഫ്‌ ഓപ്പറേഷന്‍സ്‌ ഓഫീസര്‍ പ്ര?ഫ: സി.പി ജയശങ്കര്‍, ആദിശങ്കര സീനിയര്‍ അസോസിയേറ്റ്‌ ഡയറക്‌ടര്‍ ഡോ: ജേക്കബ്‌ ജോര്‍ജ്‌, പ്രിന്‍സിപ്പാള്‍ ഡോ: ദ്വരൈ രംഗസ്വാമി, മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ വകുപ്പ്‌ മേധാവി പ്ര?ഫ: കെ. കെ എല്‍ദോസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. ആദിശങ്കര ട്രസ്‌റ്റിന്റെ മറ്റ്‌ സ്‌ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന്‌ മാനേജിങ്ങ്‌ ട്രസ്‌റ്റി കെ ആനന്ദ്‌ പറഞ്ഞു.

Ads by Google
Advertisement
Tuesday 02 Apr 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW