Wednesday, June 26, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.43 AM

വാഗ്‌ദാനങ്ങളെല്ലാം പാഴായി റെയില്‍വേ സ്‌റ്റേഷന്‍ അടച്ചു പൂട്ടി

uploads/news/2019/04/298705/e1.jpg

കാഞ്ഞിരമറ്റം: വാഗ്‌ദാനങ്ങളെല്ലാം പാഴ്വാക്കായി കാഞ്ഞിരമറ്റം റെയില്‍വേ സ്‌റ്റേഷന്‍ അടച്ചു പൂട്ടി. ഇന്നലെ മുതലാണ്‌ റയില്‍വേ സേ്‌റ്റഷന്‍ തുറക്കാതായത്‌. രാവിലെ മുതല്‍ ട്രയിന്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കാന്‍ കഴിയാതെ യാത്ര ഒഴിവാക്കേണ്ടി വന്നു.
ഇവിടെ ട്രയിനുകള്‍ക്ക്‌ സ്‌േറ്റാപ്പുണ്ടെങ്കിലും ഇനി മുതല്‍ ഇവിടെ നിന്നും ടിക്കറ്റെടുത്ത്‌ യാത്ര ചെയ്യാന്‍ കഴിയില്ല. സീസന്‍ ടിക്കറ്റ്‌ എടുത്തവര്‍ക്ക്‌ മാത്രമേ യാത്ര ചെയ്യാന്‍ കഴിയു. കാല ക്രമേണ ഇതും ഇല്ലാതാകും എന്നാണ്‌ അറിയുന്നത്‌.. ടിക്കറ്റെടുത്ത്‌ യാത്ര ചെയ്യണമെങ്കില്‍ മുളന്തുരുത്തിയിലോ വെള്ളുരോ ചെന്ന്‌ വേണം ടിക്കറ്റ്‌ എടുക്കാന്‍.
കാഞ്ഞിരമറ്റം സ്‌റ്റേഷന്‍ ഹാള്‍ട്ട്‌ സ്‌റ്റേഷനാക്കിയപ്പോഴേ താമസിയാതെ ഇതിന്റെ പ്രവര്‍ത്തനം നിലക്കും എന്ന്‌ അറിവു ലഭിച്ചിരുന്നു. യാത്രക്കാര്‍ കുറവെന്നും ലാഭകരമല്ല എന്ന കാരണവും പറഞ്ഞാണ്‌ സേ്‌റ്റഷന്‍ നിര്‍ത്തലാക്കിയിരിക്കുന്നത്‌. സേ്‌റ്റഷന്‍ നിര്‍ത്തലാക്കുന്നതിനെതിരെ നിരവധി സമരങ്ങള്‍ അരങ്ങേറിയെങ്കിലും ഫലം കണ്ടില്ല.ജനപ്രതിനിധികള്‍ രാഷ്ര്‌ടീയ പാര്‍ട്ടിക്കാര്‍ എന്നിവരും ഇടപെട്ടിരുന്നു.
ഇതിനിടയില്‍ സേ്‌റ്റഷന്‍ നിര്‍ത്തലാക്കില്ല എന്ന്‌ റയില്‍ മന്ത്രിയുടെ ഉറപ്പ്‌ ലഭിച്ചു എന്ന പ്രസ്‌താവനയും ചിലര്‍ ഇറക്കി.എന്നാല്‍ അതെല്ലാം വൃഥാവിലായി.നൂറു കണക്കിന്‌ യാത്രക്കാര്‍ക്ക്‌ ഈ തീരുമാനം ബുദ്ധിമുട്ടായിരിക്കയാണ്‌.
വൈദ്യുതി വിളക്കും
അണച്ചു:
യാത്രക്കാര്‍
വലഞ്ഞു

കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം റെയില്‍വേ സ്‌റ്റേഷന്‍ അടച്ചു പൂട്ടിയതോടെ സ്‌റ്റേഷനിലെയും പരിസരത്തെയും വൈദ്യുതി വിളക്കും അണച്ചു.
വിളക്കുകള്‍ അണച്ചതോടെ ഇന്നലെ രാത്രി സ്‌റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ വലഞ്ഞു. പൂര്‍ണ്ണമായും സ്‌റ്റേഷന്‍ ഇല്ലാതാക്കുന്നതിന്റെ സൂചനയാണിതെന്ന്‌ യാത്രക്കാര്‍ ആരോപിച്ചു.

Ads by Google
Advertisement
Tuesday 02 Apr 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW