Wednesday, June 12, 2019 Last Updated 14 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.42 AM

അറ്റകുറ്റപ്പണിയില്ല പ്രതിഷേധങ്ങളും ഫണ്ട്‌ അനുവദിക്കലും തകൃതി

കിഴക്കമ്പലം: കുണ്ടുകുഴിയും നിറഞ്ഞ്‌ തകര്‍ന്നുകിടക്കുന്ന കിഴക്കമ്പലം - താമരച്ചാല്‍ റോഡില്‍ അറ്റകുറ്റപ്പണി വൈകുന്നു. മാസങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ ശോചനീയാവസ്‌ഥ ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ്‌ എം.എല്‍.എ അടക്കമുള്ളവര്‍ക്ക്‌ നാട്ടുകാര്‍ സമര്‍പ്പിച്ചത്‌.
എന്നാല്‍ റോഡ്‌ നിര്‍മ്മാണത്തിന്‌ ഫണ്ട്‌ അനുവദിച്ചതായുള്ള അറിയിപ്പുകള്‍ മാത്രമാണ്‌ ഇടക്കിടെ എം.എല്‍.എ ഓഫീസില്‍ നിന്നും ലഭിക്കുന്നതെന്ന്‌ നാട്ടുകാര്‍ കുറ്റപ്പെടുത്തി. കിഴക്കമ്പലം മുതല്‍ പഴങ്ങനാട്‌ വരെയുള്ള ഭാഗങ്ങളിലെ റോഡുകളാണ്‌ കൂടുതലായും കുഴികള്‍ നിറഞ്ഞ്‌ സഞ്ചാരയോഗ്യമാല്ലാതായി കിടക്കുന്നത്‌. കിഴക്കമ്പലം വളവ്‌, ഭക്ഷ്യ സുരക്ഷാമാര്‍ക്കറ്റിനു സീപത്തെ വളവ്‌, ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിന്റെ മുന്‍വശം, താമരച്ചാല്‍ വളവ്‌, പഴങ്ങനാട്‌ പാടശേഖരത്തിന്‌ സമീപം എന്നിവിടങ്ങളില്‍ റോഡ്‌ പൂര്‍ണമായും തകര്‍ന്ന്‌ വലിയ കുഴികള്‍ രൂപപെട്ടിരിക്കുകയാണ്‌.
ദിവസവും നിരവധി വാഹനങ്ങളാണ്‌ ഈ കുഴികളില്‍ വീണ്‌ അപകടത്തില്‍പ്പെടുന്നത്‌. അപകടത്തില്‍പ്പെടുന്നവര്‍ ഏറെയും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ്‌. റോഡിന്റെ ശോചനീയാവ്‌സഥയെ തുടര്‍ന്ന്‌ വാഹനങ്ങള്‍ നിരങ്ങിനിരങ്ങിയാണ്‌ ഇതുവഴി കടന്നുപോകുന്നത്‌. ഇക്കാരണത്താല്‍ ഗതാഗതക്കുരുക്കും ഇവിടെ പതിവാകുകയാണ്‌.
എന്നാല്‍ റോഡുനിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നുള്ള പ്രഖ്യാപനവും ഈ റോഡിന്‌ അനുവദിച്ച ഫണ്ടുകളുടെ വിവരവും എം.എല്‍.എ ഇടക്കിടെ ജനങ്ങളെ അറിയിക്കുന്നത്‌ പതിവായിരുന്നു.
ഇതോടെ നാട്ടുകാര്‍ തുടങ്ങിവെച്ച പ്രക്ഷോഭങ്ങളും അവസാനിച്ചു. പാര്‍ല്‌മെന്റ്‌ തെരഞ്ഞെടുപ്പുകൂടി വന്നതോടെ ഉര്‍വശി ശാപം ഉപകാരമെന്ന തരത്തിലാണ്‌ അധികൃതരുടെ ഇപ്പോഴത്തെ നടപടി.
സ്വകാര്യ ബസുകളും ടിപ്പറുകളും മറ്റ്‌ സ്വകാര്യ വാഹനങ്ങളും ഉള്‍പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രദേശമാണിത്‌.
മഴക്കാലത്ത്‌ രൂപപെട്ട കുഴികള്‍ ഇപ്പോള്‍ വലുതായെങ്കിലും നന്നാക്കുന്നതിന്‌ ആരും മുന്‍കൈ എടുക്കുന്നില്ലന്നും നാട്ടുകാര്‍ പറഞ്ഞു. ഈ ഭാഗത്താണ്‌ പഴങ്ങനാട്‌ ആശുപത്രി സ്‌ഥിതി ചെയ്യുന്നത്‌. ദിവസവും നൂറ്‌ കണക്കിന്‌ രോഗികളും ആ ബുലന്‍സ്‌ ഉള്‍പെടെ ഈ റോഡിലൂടെയാണ്‌ കടന്ന്‌ വരുന്നത്‌. കൂടാതെ പരിസരത്ത്‌ നിരവധി വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും ഈ വഴിയാണ്‌ വരുന്നത്‌. ഇതിന്‌ പുറമെ പൊടിശല്ല്യവും രൂക്ഷമാണ്‌.
റോഡ്‌ പൊട്ടിപൊളിഞ്ഞതോടെ പൊടിശല്യം മൂലം പരിസരവാസികള്‍ക്ക്‌ വീടുകളില്‍ താമസം ദുഷ്‌കരമാണെന്നും നാട്ടുകാര്‍ പറഞ്ഞു. അതിനാല്‍ റോഡ്‌ എത്രയും വേഗം നന്നാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Tuesday 02 Apr 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW