Wednesday, June 12, 2019 Last Updated 14 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.42 AM

ലഹരിയുടെ ഉപയോഗം കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നു; വി.എം.സുധീരന്‍

കോലഞ്ചേരി: മനുഷ്യത്വമുള്ള ആര്‍ക്കും കണ്ട്‌ നില്‍ക്കാന്‍ കഴിയാത്ത ഒരു ദുരന്തമാണ്‌ ഇവിടെ നടന്നത്‌. ഇത്‌ പോലുള്ള സംഭവം ഇനി ഉണ്ടാകാതിരിക്കട്ടെ. തൊടുപുഴയില്‍ അമ്മയുടെ കാമുകനാല്‍ അതി ക്രൂരമായി മര്‍ദ്ദനമേറ്റ്‌ കോലഞ്ചേരി എം.ഒ.എസ്‌.സി.ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്ന്‌ വി.എം.സുധീരന്‍.
സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി കാണുന്നു എന്നുള്ള മുഖ്യമന്ത്രിയുടെ പറഞ്ഞത്‌ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അഭിപ്രായം ഉള്‍കൊള്ളുന്നു എന്നും എന്നാല്‍ മദ്യവും മറ്റ്‌ ലഹരി വസ്‌തുക്കളും സുലഭമായി വാഴുമ്പോള്‍ ഇത്‌ എങ്ങനെ കേരളത്തില്‍ ഉണ്ടാകാതിരിക്കും എന്ന്‌ അദ്ദേഹം മറുപടിയായി ചോദിച്ചു. ഇന്ന്‌ കേരളംമദ്യത്തിന്റെയും മയക്ക്‌ മരുന്നിന്റയും ഹബ്ബായി മാറിയിരിക്കുന്നു.
ഇത്‌ സംസ്‌ഥാനത്തെ സര്‍വ്വനാശത്തിലേക്ക്‌ നയിക്കാനുള്ള സാഹചര്യം ഉണ്ടാക്കി. ആ സാഹചര്യമാണ്‌ ഈ കുഞ്ഞിന്റ നേരെയും ഉണ്ടായത്‌.നിലവിലെ മദ്യനയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ നടപടികള്‍ തിരുത്താന്‍ തയ്യാറാകണമെന്നുംഅദ്ദേഹം കൂട്ടി ചേര്‍ത്തു. ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന്‌ മണിയോടെ കുട്ടിയെ സന്ദര്‍ശിച്ച അദ്ദേഹം കുട്ടിയുടെ മുന്നര വയസ്സ്‌കാരനായ സഹോദരനേയും, അമ്മയേയും ,അമ്മൂമ്മയേയും നേരില്‍ കണ്ട്‌ അമ്മൂമ്മയോട്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പി.ടി.തോമസ്സ്‌ എം.എല്‍.എ, ജോണി നെല്ലൂര്‍,ഡീന്‍ കുര്യാക്കോസ്‌, പ്ര?ഫ.എന്‍.പി. വറുഗീസ്‌, കെ.എം.സലീം, എം.ടി. ജോയ്‌, ബിനീഷ്‌ പുല്യാട്ടേല്‍, നെച്ചി തമ്പി ,അനി ബെന്‍ കുന്നത്ത്‌, സജോ സക്കറിയ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Tuesday 02 Apr 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW