Wednesday, June 12, 2019 Last Updated 14 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.42 AM

മെമ്പര്‍മാരെ വിലയ്‌ക്കെടുത്ത്‌ ഭരണം പിടിച്ച കോണ്‍ഗ്രസ്‌ സി.പി.എമ്മിനെതിരെ കുപ്രചരണം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നു

ആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ രണ്ട്‌ മെമ്പര്‍മാരെ വിലയ്‌ക്കെടുത്ത്‌ ഭരണം പിടിച്ച കോണ്‍ഗ്രസ്‌ സി.പി.എമ്മിനെതിരെ കുപ്രചരണം നടത്തുന്നത്‌ ജനങ്ങളെ കബളിപ്പിക്കാനാണെന്ന്‌ സി.പി.എം ഏരിയ സെക്രട്ടറിയും മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റുമായ എ.പി. ഉദയകുമാര്‍ ആരോപിച്ചു.
ചൂര്‍ണ്ണിക്കരയില്‍ ഭരണപ്രതിസന്ധിയെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷനു പരാതി നല്‍കിയിരുന്നുവെന്ന പ്രചരണം കളവാണ്‌. സി.പി.എം ഏരിയ സെക്രട്ടറിയായതിനെ തുടര്‍ന്നാണ്‌ എ.പി. ഉദയകുമാര്‍ ഫെബ്രുവരി 22ന്‌ പ്രസിഡന്റ്‌ സ്‌ഥാനം രാജിവെച്ചത്‌. സി.പി.എമ്മില്‍ പുതിയ പ്രസിഡന്റിനെ സംബന്ധിച്ച്‌ തര്‍ക്കവുമുണ്ടായിരുന്നില്ല. ഏരിയ കമ്മിറ്റി ഏകകണ്‌ഠമായെടുത്ത തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചശേഷം ലോക്കല്‍ കമ്മിറ്റിയില്‍ ഏകകണ്‌ഠമായി അംഗീകരിക്കുകയായിരുന്നു.
തുടര്‍ന്ന്‌ കാലുമാറ്റം നടത്തിയവരുള്‍പ്പെടെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത്‌ പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന്‌ എല്‍.ഡി.എഫിന്റെ പേരില്‍ വിപ്പ്‌ കൈപ്പറ്റിയതുമാണ്‌.
തട്ടിപ്പ്‌ കേസില്‍ ജയിലില്‍ കിടന്ന 17-ാം വാര്‍ഡ്‌ മെമ്പര്‍ പി.കെ. യൂസഫിനെ എല്‍.ഡി.എഫ്‌ വഴിവിട്ട്‌ സഹായിച്ചില്ലന്ന പരാതി മുതലെടുത്തും എന്‍.സി.പി അംഗമായിരുന്ന 18-ാം വാര്‍ഡ്‌ അംഗം മനോജ്‌ പട്ടാടിനെ പ്രലോഭിപ്പിച്ചുമാണ്‌ കോണ്‍ഗ്രസ്സ്‌ (ഐ) പാട്ടിലാക്കിയത്‌. സേവനമികവിന്‌ കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ പഞ്ചായത്തിന്‌ ഐ.എസ്‌.ഒ അംഗീകാരം ലഭിച്ചത്‌. 2018 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനത്തിന്‌ സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു.
സംസ്‌ഥാനത്തെ ആദ്യ പ്രാഥമികവിള ആരോഗ്യകേന്ദ്രം, പ്രളയാനന്തരം ചൂര്‍ണ്ണിക്കര കാര്‍ഷിക പാക്കേജ്‌, പഞ്ചകര്‍മ്മ ചികിത്സാസൗകര്യം, ദൈ്വമാസ നാടകാവതരണം തുടങ്ങിവ നടപ്പാക്കി.
നൂറ്‌ ശതമാനം പദ്ധതി നിര്‍വ്വഹണം, നികുതി പിരിവില്‍ ഏറ്റവും കൂടുതല്‍ തുക (നൂറുശതമാനം) ശേഖരിച്ച്‌ സംസ്‌ഥാനത്തെ രണ്ടാമത്തെ പഞ്ചായത്ത്‌ എന്ന അംഗീകാരം, രാഷ്ര്‌ടീയാഭിപ്രായ ഭിന്നതയുണ്ടെങ്കിലും വികസന പ്രവര്‍ത്തനങ്ങളില്‍ മുന്തിയ പരിഗണന ലഭിച്ചതായി പ്രതിപക്ഷാംഗങ്ങളും ഗ്രാമസഭായോഗങ്ങളിലും തുറന്നുപറഞ്ഞിണ്ട്‌. എന്നിങ്ങനെ നേട്ടങ്ങളുടെ പട്ടികയാണ്‌ മുന്‍ ഭരണസമിതിക്കുള്ളത്‌.
അമ്പാട്ടുകാവ്‌ റെയില്‍വെ അടിപ്പാത 2019 ആഗസ്‌റ്റില്‍ നിര്‍മ്മാണം തുടങ്ങാമെന്ന്‌ റെയില്‍വെ ചുമതലയുള്ള ഗതാഗതവകുപ്പു മന്ത്രി ഫെബ്രുവരി അഞ്ചിന്‌ വിളിച്ച സംയുക്‌തയോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്‌. പഞ്ചായത്തിന്റെ എല്ലാ തീരുമാനങ്ങളും ഏകകണ്‌ഠമായെടുത്തു യോജിപ്പോടെ നടപ്പിലാക്കിയിരുന്നതെന്നും എ.പി. ഉദയകുമാര്‍ അറിയിച്ചു.

Ads by Google
Advertisement
Tuesday 02 Apr 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW