Friday, June 21, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.42 AM

പദ്ധതി വിഹിതം നൂറ്‌ ശതമാനം ചെലവഴിച്ച്‌ മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത്‌

മുളന്തുരുത്തി: 2018-19 സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതം 100 ശതമാനവും ചെലവഴിച്ച പഞ്ചായത്തുകളില്‍ മുളന്തുരുത്തി സംസ്‌ഥാനത്ത്‌ ഒന്നാം സ്‌ഥാനം നേടി.തുടര്‍ച്ചയായി 4-ാം തവണയാണ്‌ ഈ നേട്ടം കൈവരിക്കുന്നത്‌.
പദ്ധതി വിഹിതമായി ലഭിച്ച വികസന ഫണ്ടില്‍ പൊതു വിഭാഗത്തില്‍ 14032000/ രൂപയും,എസ്‌ സി പി 7426000/ രൂപയും,ടിഎസ്‌ പി 93000/ രൂപയും ധനകാര്യ കമ്മീഷന്‍ ഗ്രന്റായി ലഭിച്ച 6512000/ രൂപയും,മെയിന്റനന്‍സ്‌ ഫണ്ടായി ലഭിച്ച 14400000/ രൂപയും മൊത്തം തുകയും മാര്‍ച്ച്‌ 27 ന്‌ മുമ്പ്‌ പഞ്ചായത്ത്‌ ചെലവഴിച്ചു.തുടര്‍ച്ചയായി 4 വര്‍ഷവും പദ്ധതി വിഹിതം 100 ശതമാനം ചെലവഴിക്കാന്‍ പഞ്ചായത്തിന്‌ കഴിഞ്ഞു.
ജില്ലയില്‍ 100% നികുതി പിരിച്ചെടുത്തും ഡേറ്റാ പ്യൂരിഫിക്കേഷന്‍ 100% പൂര്‍ത്തിയാക്കിയും, 2019-20 വര്‍ഷത്തെ പദ്ധതികള്‍ക്ക്‌ ആദ്യ ജില്ലാ വികസന സമിതി യോഗത്തില്‍ തന്നെ അംഗീകാരം വാങ്ങിയെടുത്തും മുളന്തുരുത്തി ഒന്നാമതായി.

Ads by Google
Advertisement
Tuesday 02 Apr 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW