Wednesday, June 12, 2019 Last Updated 14 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.42 AM

മനസിന്റെ വിഷമം മാറ്റിയത്‌ പഴയ മധുര ഗാനങ്ങള്‍: കെ.വി.തോമസ്‌

തൃപ്പൂണിത്തുറ: ഉറപ്പായിരിക്കും എന്ന്‌ കരുതിയ സീറ്റ്‌ ഇല്ലായെന്നറിഞ്ഞപ്പോള്‍ മനസ്സ്‌ വേദനിച്ചെന്നും ആ വേദന മാറ്റാന്‍ തന്നെ സഹായിച്ചത്‌ ദാസിന്‍റെയും മറ്റും പഴയ ഗാനങ്ങളാണെന്നും പ്ര?ഫ.കെ.വി തോമസ്‌ പറഞ്ഞപ്പോള്‍ യേശുദാസ്‌ ഉള്‍പ്പടെയുണ്ടായിരുന്ന വേദിയില്‍ പൊട്ടിച്ചിരിയായി. ആ ചിരിയില്‍ തോമസ്‌ മാഷും കൂടി.
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ സംഗീത സഭയുടെ വാര്‍ഷികാഘോഷ ചടങ്ങിന്‍റെ ഉദ്‌ഘാടന വേദിയിലാണ്‌ കെ.വി.തോമസ്‌ മനസ്സ്‌ തുറന്നത്‌.പ്രയാസ ഘട്ടങ്ങളില്‍ പഴയ പാട്ടുകള്‍ കേള്‍ക്കുന്നതും വേളാങ്കണ്ണി മാതാവിനെ ധ്യാനിക്കുന്നതും തന്‍റെ ശീലമാണെന്നും ഇത്തവണ വേളാങ്കണ്ണി മാതാവിനോട്‌ പ്രാര്‍ഥിച്ചപ്പോള്‍ ചില അപായ സൂചനകള്‍ ലഭിച്ചതായും അദ്ദേഹം തമാശ കലര്‍ത്തി പറഞ്ഞു.ശ്രീപൂര്‍ണത്രയീശ സംഗീത സഭയുടെ വാര്‍ഷികാഘോഷവും, കര്‍ണാടക സംഗീത മത്സര വിജയികള്‍ക്കുള്ള അഗസ്‌റ്റിന്‍ ജോസഫ്‌ സ്‌മാരക പുരസ്‌കാര സില്‍വര്‍ ജൂബിലി ആഘോഷവും പ്ര?ഫ.കെവി.തോമസ്‌ എം.പി ഉദ്‌ഘാടനം ചെയ്‌തു.
ഗാനഗന്ധര്‍വന്‍ യേശുദാസ്‌ അദ്ധ്യക്ഷത വഹിച്ചു.തൃപ്പൂണിത്തുറ ലായം റോഡ്‌ എന്‍.എം. ഹോട്ടലില്‍ നടന്ന യോഗത്തില്‍ എം.സ്വരാജ്‌ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാ ദേവി, കൗണ്‍സിലര്‍ വി.ആര്‍.വിജയകുമാര്‍, സംഗീത സഭാപ്രസിഡന്റ്‌ രാജ്‌ മോഹന്‍ വര്‍മ, സെക്രട്ടറി എസ്‌.ആര്‍.നടേശന്‍ എന്നിവര്‍ പ്രസംഗിച്ചു. യേശുദാസിന്‍റെ പിതാവ്‌ അഗസ്‌റ്റിന്‍ ജോസഫി സ്‌മരണാര്‍ത്ഥമുള്ള തംബുരു പുരസ്‌കാരവും മറ്റു പുരസ്‌കാരങ്ങളും സംഗീത മത്സര വിജയികള്‍ക്ക്‌ യേശുദാസ്‌ സമ്മാനിച്ചു. വൈകീട്ട്‌ നടന്ന വാര്‍ഷികയോഗം പിന്നണി ഗായകന്‍ പി.ജയചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. സംഗീതജ്‌ഞന്‍ കെ.ജി.ജയനെ (ജയ വിജയ) സംഗീത സഭയുടെ വക സംഗീത സമ്പൂര്‍ണ ബഹുമതി നല്‍കി ആദരിച്ചു.
ബി.പി.സി.എല്‍.എക്‌സി.ഡയറക്‌ടര്‍, പി.എസ്‌.രാമചന്ദ്രന്‍ ,പി.എസ്‌.രാമന്‍ എന്നിവര്‍ പ്രസംഗിച്ചു.രാജ്‌ മോഹന്‍ വര്‍മ അധ്യക്ഷത . ചെന്നൈ രാജേഷ്‌ വൈദ്യ ( വീണ), ശബരീഷ്‌ പ്രഭാകര്‍ (വയലിന്‍) ,നാഞ്ചില്‍ എ.ആര്‍.അരുള്‍ (മൃദംഗം), ചെന്നൈ മഹേഷ്‌ മണി (തബല ), ചെന്നൈ സായ്‌ ഹരി (ഘടം) എന്നിവര്‍ പങ്കെടുത്ത ഭാവയാമി ജുഗല്‍ബന്ദിയും അരങ്ങേറി .

Ads by Google
Advertisement
Tuesday 02 Apr 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW