Friday, June 21, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 12.42 AM

നഗരത്തില്‍ രണ്ട്‌ പ്രധാന കേസുകള്‍ രജിസ്‌റ്റര്‍ ചെയതു: കമ്മിഷ്‌ണര്‍

uploads/news/2019/04/298443/1.jpg

കൊച്ചി: ഓപ്പറേഷന്‍ കിങ്‌ കോബ്രയുടെ ഭാഗമായി കൊച്ചി സിറ്റി പോലീസ്‌ ആവിഷ്‌ക്കരിച്ച കണക്‌ട് ടൂ കമ്മിഷ്‌ണര്‍ നമ്പറില്‍ ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്തിയതിന്റെ ഭാഗമായി ശനിയാഴ്‌ച നഗരത്തില്‍ രണ്ട്‌ പ്രധാന കേസുകള്‍ രജിസ്‌റ്റര്‍ ചെയതുവെന്ന്‌ കൊച്ചി സിറ്റി പോലീസ്‌ കമ്മിഷ്‌ണര്‍ എസ്‌.സുരേന്ദ്രന്‍. മൂന്ന്‌ കിലോ കഞ്ചാവുമായി രണ്ട്‌ ഇതര സംസ്‌ഥാനക്കാരേയും, അശ്ലീല സി.ഡികള്‍ വിപണനം നടത്തിയ ഒരാള്‍ക്കെതിരേയുമാണ്‌ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഇവര്‍ക്കെതിരേയുള്ള അന്വേഷണം നടന്നുവരുകയാണ്‌.
കണക്‌ട് ടൂ കമ്മിഷ്‌ണര്‍ പദ്ധതി ആരംഭിച്ച്‌ രണ്ടുദിവസത്തിനകം 500 ഓളം പരാതികളാണ്‌ ലഭിച്ചത്‌. ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങളില്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പോലീസ്‌ സ്‌റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
എ.സി.പിമാര്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തി കമ്മിഷ്‌ണര്‍ക്ക്‌ കൈമാറും. കണക്‌ട് ടു കമ്മീഷണര്‍ പദ്ധതിക്ക്‌ പൗര സമൂഹത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണക്ക്‌ നന്ദി അറിയിക്കുന്നതായും പൗരസമൂഹം കൂടുതല്‍ ജാഗ്രതയോടെ പദ്ധതി നമ്പറിലേക്ക്‌ വിവരങ്ങള്‍ കൈമാറിയാല്‍ നഗരത്തിലെ ഗുണ്ടാ സംഘങ്ങളെയും മയക്കുമരുന്ന്‌ മാഫിയകളെയും അമര്‍ച്ചചെയ്യാന്‍ സാധിക്കുമെന്നും കമ്മിഷ്‌ണര്‍ അറിയിച്ചു.
ലഭിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഓപ്പറേഷന്‍ കിങ്‌ കോബ്ര പദ്ധതി തുടരുകയാണെന്നും സിറ്റി പോലീസ്‌ കമ്മിഷ്‌ണര്‍ അറിയിച്ചു.

Ads by Google
Advertisement
Monday 01 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW