Wednesday, June 26, 2019 Last Updated 17 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 12.42 AM

മലയാളി വരന്‌ നേപ്പാളി വധു, ഒരു നാടന്‍ നേപ്പാളി കല്യാണം

uploads/news/2019/04/298442/2.jpg

മുളന്തുരുത്തി: അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ മലയാളി യുവാവും നേപ്പാളി യുവതിയും രണ്ടര വര്‍ഷത്തെ പ്രണയത്തിന്‌ ശേഷം വിവാഹിതരായി. കേരളീയ ആചാരപ്രകാരം തുരുത്തിക്കര മറ്റപ്പള്ളിക്കാവ്‌ ഭഗവതി ക്ഷേത്രസന്നിധിയില്‍ വച്ച്‌ നടന്ന വിവാഹ ചടങ്ങുകള്‍ക്ക്‌ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു.
തുരുത്തിക്കര കട്ടംപിള്ളി കെ.ആര്‍. മനോഹരന്‍ (മോഹനന്‍), മോളി മോഹന്റെയും മകന്‍ അരവിന്ദ്‌ മോഹനാണ്‌ നേപ്പാളി കാഠ്‌മണ്ഡു സ്വദേശി രജീബ്‌ ചന്ദ്ര ശര്‍മ്മ, അഞ്‌ജു ശര്‍മ്മ ദമ്പതികളുടെ മകള്‍ അഷ്‌മിത ബട്ടാറായിയെ താലിചാര്‍ത്തിജീവിത പങ്കാളിയാക്കിയത്‌.
കേരളീയ ആചാരപ്രകാരം നടന്ന ചടങ്ങുകള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍ വധുവിന്റെ ബന്ധുക്കളായി നേപ്പാളില്‍ നിന്നും 20 പേര്‍ എത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത എം.എല്‍.എ അനൂപ്‌ ജേക്കബ്‌ ഇരുവര്‍ക്കും ആശംസ നേര്‍ന്ന ശേഷമാണ്‌ മടങ്ങിയത്‌.
പിന്നീട്‌ മണ്ഡപത്തില്‍ വച്ച്‌ നേപ്പാളിലെ വിവാഹ രീതിയിലുള്ള ചടങ്ങുകളും നടന്നു. ഇരുവരും ഈ മാസം അവസാാനം അബുദാബിയിിലേക്ക്‌ മടങ്ങും.

Ads by Google
Advertisement
Monday 01 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW