Wednesday, June 12, 2019 Last Updated 17 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 12.41 AM

കുണ്ടന്നൂര്‍ സമാന്തരപാലത്തില്‍ കയറണമെങ്കില്‍ സര്‍ക്കസ്‌ പഠിക്കണം; ഉപദ്രവം മതിയാക്കണമെന്ന്‌ നാട്ടുകാര്‍

മരട്‌: ദേശീയപാതയിലെ തിരക്കില്‍ നിന്നൊഴിവാക്കാന്‍ കുണ്ടന്നൂര്‍ സമാന്തരപാലത്തിലൂടെ പോകാമെന്ന്‌ കരുതിയാല്‍ സര്‍ക്കസ്‌ പഠിക്കേണ്ടി വരുമെന്ന്‌ നാട്ടുകാര്‍. ഇവിടെ റോഡ്‌ പണിയെന്ന്‌ പറഞ്ഞ്‌ കിടങ്ങ്‌ കുഴിച്ച്‌ വെച്ചും നടുറോഡില്‍ മെറ്റല്‍ കൂനയും തയ്യാറാക്കിയത്‌ ഒഴിച്ചാല്‍ പണി നടക്കുന്നില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. നേരത്തെ അല്‍പ്പം പൊടിശല്യം സഹിച്ചാലും ഇതിലൂടെ ഇരുചക്ര -മുച്ചക്രവാഹനങ്ങള്‍ക്ക്‌ കടന്ന്‌ പോകാമായിരുന്നു. ഇപ്പോള്‍ പണിയുടെ പേരില്‍ അതും സാധ്യമല്ലാത്ത അവസ്‌ഥയാണ്‌.ഒരു ജെസിബിയും രണ്ട്‌ ജോലിക്കാരുമാണ്‌ ഇവിടെ റോഡ്‌ പണിയെന്ന്‌ പറഞ്ഞ്‌ വന്ന്‌ സമയം കളയുന്നതെന്നും, തങ്ങളെ മനപ്പൂര്‍വ്വം ദ്രോഹിക്കുന്ന നടപടികളാണ്‌ അധികൃതര്‍ സ്വീകരിക്കുന്നതെന്നുമാണ്‌ നാട്ടുകാരുടെ ആക്ഷേപം.
ദേശീയപാതയില്‍ രണ്ട്‌ സ്ലിപ്പ്‌ റോഡുകള്‍ പണി പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞിട്ടും മാസങ്ങളള്‍ക്ക്‌ മുമ്പെ പാലം പണി പൂര്‍ത്തിയാക്കിയ കുണ്ടന്നൂര്‍ സമാന്തര റോഡിന്റെ പണി മാത്രം അനക്കമില്ലാതെ തുടരുന്നു എന്നാണ്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്‌.

Ads by Google
Advertisement
Monday 01 Apr 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW