Wednesday, June 12, 2019 Last Updated 17 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 12.41 AM

ജിയോ ട്യൂബ്‌ പദ്ധതി നിര്‍മാണം അശാസ്‌ത്രീയം: ഹൈബി ഈഡന്‍

ചെല്ലാനം: ഓഖി ബാധിതപ്രദേശമായ ചെല്ലാനം മറുവക്കാട്‌ തീരദേശത്ത്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിയോ ട്യൂബ്‌ പദ്ധതി നിര്‍മ്മാണം അശാസ്‌ത്രീയമെന്നു ഹൈബി ഈഡന്‍ ആരോപിച്ചു. ചെല്ലാനം മറുവക്കാട്‌ തീരദേശവാസികളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലാക്രമണ ഭീഷണി ഫലപ്രദമായി രീതിയില്‍ നേരിടുന്നതിന്‌ വിദഗ്‌ധമായി നടപ്പിലാക്കേണ്ട ജിയോ ട്യൂബ്‌ പദ്ധതി നിര്‍മ്മാണം ശാസ്‌ത്രീയ പഠനങ്ങള്‍ നടത്താതെ യോഗ്യതയില്ലാത്ത ഏജന്‍സികളെ ഏല്‍പ്പിച്ചതുമൂലം ഗുണത്തേക്കാള്‍ ഏറെ ദോഷമാണ്‌ സൃഷ്‌ടിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിക്കായി വന്‍തോതില്‍ തീരത്തെ മണല്‍ നീക്കം ചെയ്‌തത്‌ വരും ദിനങ്ങളില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. ചെല്ലാനം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 675 മീറ്റര്‍ തീരപ്രദേശത്താണ്‌ ജിയോ ട്യൂബ്‌ നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനമായത്‌.
അതില്‍ ഇരുപതാം വാര്‍ഡിലെ 150മീറ്റര്‍ പ്രദേശത്തെ ആദ്യത്തെ 25മീറ്ററിലാണ്‌ 2019 ഫെബ്രുവരി 22ന്‌ ജിയോ ട്യൂബ്‌ നിര്‍മ്മാണം ആദ്യഘട്ടം ആരംഭിച്ചത്‌. എന്നാല്‍ നിര്‍മ്മാണം ഏറ്റെടുത്ത ഏജന്‍സിയുടെ പരിചയക്കുറവും സാങ്കേതികവിദ്യയുടെ അഭാവവും മൂലം പദ്ധതി ഇപ്പോള്‍ നിലച്ചമട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Advertisement
Monday 01 Apr 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW