Wednesday, June 12, 2019 Last Updated 17 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 12.41 AM

പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴായിട്ടും അധികാരികള്‍ക്ക്‌ അനക്കമില്ല

ആലുവ: വാട്ടര്‍ അതോറിറ്റിയുടെ മുപ്പത്തടം ഡിവിഷന്റെ കീഴില്‍ പല പ്രദേശങ്ങളിലും ഭൂഗര്‍ഭ പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴായിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ല. കടുത്ത വേനലിലും വാട്ടര്‍ അതോറിറ്റിയുടെ അനാസ്‌ഥയില്‍ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തിറങ്ങി.
മുപ്പത്തടം പഞ്ചായത്ത്‌ കവലയില്‍ കടുങ്ങല്ലൂര്‍ വില്ലേജ്‌ ഓഫീസിന്റെയും പഞ്ചായത്ത്‌ ഓഫീസിന്റെയും മുന്നില്‍ പൈപ്പ്‌ പൊട്ടിയ വിവരം പലതവണ ഓഫീസില്‍ നേരിട്ടും ഫോണിലൂടെയും ധരിപ്പിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. രണ്ടാഴ്‌ചയായി കുടിവെള്ളം പാഴാകുകയാണ്‌.
മുപ്പത്തടം ഹരിജന്‍ കോളനിയിലെ പൊതുടാപ്പ്‌ പൊട്ടി വെള്ളം റോഡിലേക്ക്‌ ഒഴുകുന്ന അവസ്‌ഥ ഒരാഴ്‌ചയായി തുടരുന്നു. പരാതി നല്‍കാന്‍ ചെന്നാല്‍ വെള്ളം പാഴാകുന്നതിന്റെ കാരണം വ്യക്‌തമാക്കാന്‍ മാത്രമേ അധികൃതര്‍ക്ക്‌ കഴിയാറുള്ളൂ.
പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാറില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. പരാതികള്‍ ചവറ്റുകൊട്ടയില്‍ പോകുന്ന അവസ്‌ഥയാണുള്ളത്‌.
തെരെഞ്ഞെടുപ്പ്‌ ചൂടിലായതിനാല്‍ ജനപ്രതിനിധികള്‍ക്കും ഇക്കാര്യത്തില്‍ കാര്യമായ ശ്രദ്ധയില്ല. മുപ്പത്തടം പ്രദേശത്തെ ഈ ദുരവസ്‌ഥ മേല്‍ ഉദ്യോഗസ്‌ഥരുടെയും വകുപ്പ്‌ മന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്താനുള്ള നീക്കത്തിലാണ്‌ പ്രദേശവാസികള്‍.

Ads by Google
Advertisement
Monday 01 Apr 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW