Saturday, June 22, 2019 Last Updated 29 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 12.28 AM

രാഹുലിന്റെ വരവ്‌ ദക്ഷിണേന്ത്യയില്‍ പുത്തനുണര്‍വുണ്ടാക്കും: പാണക്കാട്‌ ഹൈദരലി തങ്ങള്‍

മലപ്പുറം: കേരളത്തില്‍ ആഞ്ഞടിക്കുന്നത്‌ യു.ഡി.എഫ്‌ തരംഗമാണെന്നും അതിന്‌ കൂടുതല്‍ കരുത്തുപകരുന്നതാണ്‌ എ.ഐ.സി.സിയുടെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനമെന്നും മുസ്‌്ലിംലീഗ്‌ ദേശീയ രാഷ്ര്‌ടീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സ്‌ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയിലാകെ പുത്തനുണര്‍വുണ്ടാക്കും. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും വിജയിക്കും. അതിനായി മുസ്‌്ലിംലീഗും യു.ഡി.എഫും വയനാട്ടിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വര്‍ധിതാവേശത്തോടെ മുന്നേറും. ഇതൊരു ധീരമായ തീരുമാനമാണ്‌. കേന്ദ്രത്തിലെ ഫാസിസ്‌റ്റ് ഭരണത്തിനെതിരെയും കേരളത്തിലെ അക്രമരാഷ്ര്‌ടീയത്തിനെതിരെയുമുള്ള പോരാട്ടത്തിന്‌ ജനാധിപത്യ ചേരിയുടെ അമരക്കാരന്‍ തന്നെ നേരിട്ടിറങ്ങുകയെന്നത്‌. ഇത്‌ ഓരോ കേരളീയനും കൂടുതല്‍ ആത്മവിശ്വാസം പകരുന്നതുമാണ്‌. അനിവാര്യമായ സാഹചര്യത്തില്‍ ഏറ്റവും ഉചിതവും ശക്‌തവുമായ തീരുമാനമെടുത്ത രാഹുല്‍ ഗാന്ധിയെയും അതിന്‌ പ്രയത്നിച്ച എ.ഐ.സി.സി നേതാക്കളെയും അഭിനന്ദിക്കുന്നുവെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

കേരളത്തിനിത്‌ ചരിത്രമുഹൂര്‍ത്തം:
പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിനിത്‌ ചരിത്രമുഹൂര്‍ത്തമാണെന്ന്‌ മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്‌ സാനാര്‍ഥിയും മുസ്ലിംലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഭാവി പ്രധാനമന്ത്രിയെ പാര്‍ലമെന്റിലേക്കയക്കാന്‍ കേരളത്തിന്‌ കൈവന്നിരിക്കുന്ന സൗഭാഗ്യമാണിത്‌. കേരളത്തില്‍ യുഡിഎഫിന്‌ അനുകൂലമാണ്‌ കാര്യങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ വരവോട്‌കൂടി അതിന്‌ കൂടുതല്‍ കരുത്തായി.
മുസ്ലിംലീഗ്‌ സംസ്‌ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍ തീരുമാനം വൈകുന്നതിലെ ആശങ്ക കോണ്‍ഗ്രസ്‌ നേതൃത്വത്തോട്‌ പങ്കുവെച്ചിരുന്നു. ഇന്ന്‌ തന്നെ തീരുമാനം വന്നത്‌ വളരെ സന്തോഷം നല്‍കുന്നതാണ്‌. കേരളത്തിലെ മൊത്തം ജനങ്ങളുടെ വികാരമാണ്‌ രാഹുലിന്റെ സ്‌ഥാനാര്‍ത്ഥിത്വം. ഇതില്‍കുറഞ്ഞ ഒന്നും ജനങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. സ്‌ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ആയ സ്‌ഥിതിക്ക്‌ സമയം ഇനി ഒരു പ്രശ്‌നമല്ലെന്നും വലിയ വിജയം വയനാട്ടിലും കേരളത്തില്‍ മൊത്തത്തിലും നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Monday 01 Apr 2019 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW