Saturday, June 29, 2019 Last Updated 8 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 12.28 AM

മലപ്പുറം ലോകസഭാ മണ്ഡലം എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി വി.പി.സാനുവിന്‌ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ കുട്ടികള്‍ നല്‍കിയ സ്വീകരണം. 30കാരന്‍ സ്‌ഥാനാര്‍ഥി നാട്ടുകാരുടെ ഇഷ്‌ടക്കാരന്‍

uploads/news/2019/04/298420/m2.jpg

മലപ്പുറം: മോനേ... ആവശ്യത്തിന്‌ കുടിവെള്ളം ലഭിക്കാത്തതാണ്‌ ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം, തെരഞ്ഞെടുപ്പ്‌ സമയമാകുമ്പോള്‍ സ്‌ഥാനാര്‍ഥികള്‍ പല
വാഗ്‌ദാനങ്ങള്‍ നല്‍കിപോകും ഇത്‌ വിശ്വാസിച്ച്‌ ഞങ്ങള്‍ അവര്‍ക്ക്‌ വോട്ടും ചെയ്യും, എന്നാല്‍ ഇതുവരെ ഒരു പരിഹാരവമുണ്ടായിട്ടില്ല, മോനില്‍ ഞങ്ങള്‍ക്ക്‌ വിശ്വാസമുണ്ട്‌, ഇവിടുത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണം, ഇത്‌ ഞങ്ങള്‍ അമ്മമാരുടെ പ്രശ്‌നമാണ്‌, മഞ്ചേരി കൊമ്പന്‍കല്ലില്‍ തെരഞ്ഞെടുപ്പ്‌ പര്യടനത്തിനെത്തിയ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മലപ്പുറം മണ്ഡലം എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി വി.പി സാനുവിനോടാണ്‌ വീട്ടമ്മമാരുടെ പരിഭവം പറച്ചില്‍, എന്നാല്‍ അമ്മമാരുടെ പരാതികളെല്ലാം 30വയസ്സുകാരനായ സാനു ഗൗരവപൂര്‍വം കേട്ടു. ശേഷം എല്ലാവരേയും സമാധാനിപ്പിച്ചു, മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കലാണ്‌ തന്റെ മുഖ്യഅജണ്ഡയെന്നും സാനു പറഞ്ഞു. ഇതോടെ അമ്മമാരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ വിരിഞ്ഞു. നാട്ടുകാരെല്ലാംകൂടി കുടിവെള്ളപ്രശ്‌നത്തെ കുറിച്ചു വിശദമായൊരു നിവേദനവും എഴുതി സ്‌ഥാനാര്‍ഥിക്ക്‌ സമര്‍പ്പിച്ചു. വര്‍ഷത്തില്‍ ഏഴു മാസം മാത്രമാണ്‌ ഞങ്ങള്‍ക്ക്‌ കുടിവെള്ളം ലഭിക്കുന്നത്‌, ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ്‌ ഏഴുമാസം ഇത്തരത്തില്‍ ലഭിക്കുന്നത്‌. ബാക്കിയുള്ള അഞ്ചുമാസം ഞങ്ങള്‍ 600രൂപ മുടക്കിയാണ്‌ കുടിവെള്ളം എത്തിക്കുന്നത്‌, ഇത്‌ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ടെന്നാണ്‌ നിവേദനത്തില്‍ പറയുന്നത്‌.
തുടര്‍ന്നു പേഴുംതറ, എടപ്പറ്റ സെന്റര്‍, മണ്ണാര്‍മല ജംഗ്‌ഷന്‍, വഴങ്ങോട്‌, വടക്കുംതല, ചെമ്മന്തട്ട,നല്ലൂര്‍, അരീച്ചോല, പൂളമണ്ണ, കിഴക്കേ പാണ്ടിക്കാട്‌, വളരാട്‌ എന്നിവടങ്ങളിലെല്ലാം ഉച്ചയോട്‌ പര്യടനം നടത്തിയപ്പോഴും ഭൂരിഭാഗം പരാതികളും കുടിവെള്ള പ്രശ്‌നം തന്നെയായിരുന്നു.
ഓരോ പ്രദേശത്തും പ്രായഭേദമെന്യേ ജനങ്ങള്‍ സ്‌ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി. പടക്കം പൊട്ടിച്ചും ഹാരാര്‍പ്പണം നടത്തിയുമാണ്‌ വരവേല്‍പ്പ്‌ ലഭിച്ചത്‌. ബലൂണും വര്‍ണക്കടലാസും വീശിയെത്തിയ കുട്ടികള്‍ പഴയ ബാലസംഘം നേതാവിന്‌ അഭിവാദ്യമര്‍പ്പിച്ചു. സെല്‍ഫിയെടുക്കാന്‍ യുവാക്കള്‍ തിടുക്കംകൂട്ടി. ബാന്‍ഡ്‌ മേളത്തിന്റെ അകമ്പടിയില്‍ ഉത്സവത്തിമിര്‍പ്പേകിയ ആരവം സ്വീകരണങ്ങള്‍ക്ക്‌ കരുത്തേകി.
രണ്ടാംഘട്ട പര്യടനത്തില്‍ ചെറുയോഗങ്ങളിലും കുടുംബസംഗമത്തിലുമാണ്‌ സാനു കൂടുതലും പങ്കെടുക്കുന്നത്‌. ഓരോ കേന്ദ്രത്തിലും ചുരുങ്ങിയ വാക്കുകളില്‍ നാടിന്റെ വികസനവും, കുടിവെളള പ്രശ്‌നവും പറഞ്ഞ്‌ വോട്ടഭ്യര്‍ഥിച്ചു. രാഷ്ര്‌ടീയത്തിനും മതത്തിനും അപ്പുറം എല്ലാവരെയും ഉള്‍പ്പെടുത്തി നാടിനുവേണ്ടി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുമെന്ന സാനുവിന്റെ വാക്കുകള്‍ക്ക്‌ നിറഞ്ഞ കൈയടികളും ലഭിച്ചു.
ഇ.എം.എസിന്റെ ജന്മദേശമായ ഏലംകുളത്ത്‌ നാട്ടുകാര്‍ തലപ്പാവണിയിച്ചാണ്‌ രാജകീയ വരവേല്‍പ്പ്‌ നല്‍കിയത്‌. രണ്ടാംഘട്ട മഞ്ചേരി പര്യടനം പിന്നീട്‌ മേഞ്ചരിലെ മണ്ഡലത്തിലെ വിവിധ സ്‌ഥലങ്ങളിലേക്ക്‌ നീങ്ങി. തുടര്‍ന്ന്‌ രാത്രി എട്ടുമണിയോടെ ുള്ളമ്പാറ സമാപിച്ചു.

-------------
തെയ്യാറാക്കിയത്‌
വി.പി.നിസാര്‍
--

Ads by Google
Advertisement
Monday 01 Apr 2019 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW