Wednesday, June 26, 2019 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 31 Mar 2019 12.46 AM

സഹപാഠിയുടെ മരണം വേദനിപ്പിച്ചു: പത്ത്‌ ദിവസം കൊണ്ട്‌ പെരിയാര്‍ നീന്തിക്കടന്ന്‌ ആറംഗ സംഘം

uploads/news/2019/03/298259/e4.jpg

ആലുവ: സഹപാഠി പുഴയില്‍ വീണുമരിച്ചതിനെ തുടര്‍ന്ന്‌ നീന്തല്‍ പഠിക്കാനിറങ്ങിയ ആറംഗ സംഘം പത്ത്‌ നാള്‍ക്കകം പെരിയാര്‍ നീന്തിക്കടന്നു. ഇന്നലെ രാവിലെയാണ്‌ ആലുവ കൊട്ടാരക്കടവില്‍ നിന്നും മണപ്പുറത്തേക്കും തിരിച്ചും അഞ്ച്‌ പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമടങ്ങുന്ന സംഘം നീന്തിയത്‌. ആലുവ യു.സി കോളേജിലെ ഒന്നാം വര്‍ഷ മലയാളം വിദ്യാര്‍ത്ഥിനി എടത്തല ചൂണ്ടി തെക്കേക്കര നഗറില്‍ തയ്യാത്താഴത്ത്‌ വീട്ടില്‍ ശിവന്റെ മകള്‍ മിഥുന (21) കഴിഞ്ഞ ഫെബ്രുവരി 11നാണ്‌ കോളേജിന്‌ സമീപമുള്ള കടവില്‍ മുഖം കഴുകാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത്‌.
കൂടെ സഹപാഠികള്‍ ഉണ്ടായിരുന്നെങ്കിലും നീന്തല്‍ അറിയാത്തതിനാല്‍ ആര്‍ക്കും രക്ഷപ്പെടുത്താനായില്ല. ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലാണ്‌ കോളേജിലെ കായികാദ്ധ്യാപിക ബിന്ദു മുന്‍കൈയ്യെടുത്ത്‌ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിന്‌ ശ്രമം ആരംഭിച്ചത്‌. ആലുവ വാളാശേരില്‍ സ്വിമ്മിംഗ്‌ ക്ലബിലെ മുഖ്യ പരിശീലകന്‍ സജി വാളാശേരിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പത്ത്‌ ദിവസം കൊണ്ട്‌ പരിശീലനം പൂര്‍ത്തിയാക്കിയാണ്‌ ഇന്നലെ പുഴ നീന്തിയത്‌.
കോളേജിലെ ബിരുദ ബിരുദാന്തര വിദ്യാര്‍ത്ഥികളായ ഷൈനി തോമസ്‌, കെ. അഞ്‌ജു, ആര്‍. ദിവ്യ, ശ്രുതി ബാബു, കെ.എസ്‌. ഐശ്വര്യ, മെബിന്‍ സെബാസ്‌റ്റ്യന്‍ എന്നിവരാണ്‌ നീന്തല്‍ പരിശീലനം അതിവേഗം പൂര്‍ത്തിയാക്കിയവര്‍. അടുത്ത അദ്ധ്യായന വര്‍ഷങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കുന്നതിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ബിന്ദു ടീച്ചര്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 31 Mar 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW