Wednesday, June 12, 2019 Last Updated 17 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 31 Mar 2019 12.46 AM

കനാലില്‍ വെള്ളമെത്തുന്നില്ല; കര്‍ഷകര്‍ ദുരിതത്തില്‍

uploads/news/2019/03/298258/e3.jpg

രാമമംഗലം: കിഴുമുറി ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പമ്പിങ്‌ പുനരാരംഭിച്ചെങ്കിലും നാല്‌ കിലോമീറ്ററോളം നീളമുള്ള കനാലിന്റെ പകുതി ഭാഗത്ത്‌ വെള്ളം എത്തുന്നില്ല എന്ന്‌ കര്‍ഷകരുടെ പരാതി.
രണ്ടാഴ്‌ച മുമ്പ്‌ ഓവര്‍ ലോഡ്‌ മൂലം മോട്ടോര്‍ കത്തി ജല വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‌ രാമമംഗലം പഞ്ചായത്തിലെ നെല്ല്‌, വാഴ, തെങ്ങ്‌, കവുങ്ങ്‌, ജാതി വിളകള്‍ ഉണങ്ങി നശിച്ചിരുന്നു.
കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന്‌ താല്‍ക്കാലികമായി മറ്റൊരു മോട്ടോര്‍ സ്‌ഥാപിച്ചെങ്കിലും വോള്‍ട്ടേജ്‌ ക്ഷാമം മൂലം രാത്രി കാലങ്ങളില്‍ മാത്രമാണ്‌ പമ്പിങ്‌ നടക്കുന്നത്‌.
പവര്‍ കൂടിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്‌ഥാപിച്ചാല്‍ മാത്രമേ പമ്പിങ്‌ കാര്യക്ഷമമാകുകയുള്ളു എന്നാണ്‌ കെ.എസ്‌.ഇ.ബി അധികൃതര്‍ അറിയിച്ചത്‌ എന്ന്‌ പഞ്ചായത്ത്‌ അംഗം എന്‍.ആര്‍ ശ്രീനിവാസന്‍ പറഞ്ഞു.
കൃഷികള്‍ നശിക്കുന്നതോടൊപ്പം കുടിവെള്ള ക്ഷാമവും പ്രദേശത്ത്‌ രൂക്ഷമാണ്‌. നാല്‌ കിലോമീറ്റര്‍ നീളമുള്ള കനാലില്‍ 30 സ്‌പൗട്ടുകളാണ്‌ ഉള്ളത്‌. ഇതിനൊന്നും ഷട്ടറുകളും ഇല്ല.
ഇതും ജല വിതരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്‌. കൂടാതെ പുതിയതായി ലഭിച്ച നൂറ്‌ എച്ച്‌.പി യുടെ മോട്ടോറിന്‌ സ്‌റ്റാര്‍ട്ടര്‍ ലഭിക്കാത്തത്‌ മൂലം വര്‍ഷങ്ങളായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
സ്‌റ്റാര്‍ട്ടറും കേബിളും അനുവദിച്ച്‌ ഉത്തരവായെങ്കിലും കോണ്‍ട്രാക്‌ടര്‍മാരുടെ നിസഹകരണം മൂലം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തതാണ്‌ കാരണം.
കത്തിയ മോട്ടോര്‍ നന്നാക്കി പുനഃസ്‌ഥാപിക്കുന്നതിനും കാല താമസം നേരിടുന്നുണ്ട്‌. വേനല്‍ കനക്കുന്നതോടെ കര്‍ഷകര്‍ കൂടുതല്‍ ദുരിതം അനുഭവിക്കേണ്ട സാഹചര്യമാണ്‌ നിലവിലുള്ളത്‌. അടിയന്തിര പരിഹാരം കണ്ടെത്തണമെന്നതാണ്‌ കര്‍ഷകരുടെ ആവശ്യം.

Ads by Google
Advertisement
Sunday 31 Mar 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW