Wednesday, June 26, 2019 Last Updated 9 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 31 Mar 2019 12.46 AM

മൂവാറ്റുപുഴ - മൂന്നാര്‍ പാത നാലുവരിയാക്കും: ജോയ്‌സ് ജോര്‍ജ്‌

uploads/news/2019/03/298256/e1.jpg

മൂവാറ്റുപുഴ: കൊച്ചി -ധനുഷ്‌ക്കോടി ദേശീയപാതയുടെ ഭാഗമായ മൂവാറ്റുപുഴ- മൂന്നാര്‍ പാത നാലുവരിയാക്കുമെന്ന്‌ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ്‌. പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തില്‍ ഉപരിതല ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്‌ഥാനത്തിലും കേന്ദ്ര ഹൈവേ റോഡ്‌ ഗതാഗത മന്ത്രാലയം ഇതു സംബന്ധിച്ച തീരുമാനം എടുത്തിട്ടുണ്ട്‌. ആവശ്യമായ ഫണ്ട്‌ അനുവദിപ്പിച്ച്‌ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാല്യകാല സ്‌മരണയുമായി
ജോയ്‌സ് ആയവനയില്‍

മൂവാറ്റുപുഴ: ബാല്യകാല ജീവിതം അയവറിക്കി പിതാവിന്റെ നാട്ടില്‍ പര്യടനത്തിന്‌ എത്തിയ ഇടുക്കി പാര്‍ലമെന്റ്‌ മണ്ഡലം ഇടതുസ്‌ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന്‌ ആവേശകരമായ വരവേല്‍പ്‌. ജോയ്‌സ് ജോര്‍ജിന്റെ മാതാപിതാക്കള്‍ ഇടുക്കിയിലെ വാഴത്തോപ്പിലേക്കെത്തുന്നത്‌ മൂവാറ്റുപുഴ ആയവനയില്‍ നിന്നാണ്‌.
1968 ലാണ്‌ കുടിയേറ്റ പ്രദേശമായ വാഴത്തോപ്പിലേക്ക്‌ പാലിയത്ത്‌ ജോര്‍ജും ഭാര്യ മേരിയും എത്തുന്നത്‌. ആയവനയിലായിരുന്നു ഇവര്‍ താമസിച്ചു പോന്നത്‌. പിതൃസഹോദരങ്ങളുടേയും കുടുംബാംഗങ്ങളുടേയും നിരവധി വീടുകള്‍ ആയവനയില്‍ ഉണ്ട്‌. ഹൈറേഞ്ചിലേക്ക്‌ കുടിയേറിയെങ്കിലും ബാല്യകാല ജീവിതം മിക്കവാറും തറവാട്ടു വീട്ടിലായിരുന്നു. അവധിക്കാലങ്ങളില്‍ മൂവാറ്റുപുഴയിലേക്ക്‌ എത്തും. പഠനവും വിനോദവുമായി അവധിനാളുകള്‍ ആയവനയില്‍ ചെലവഴിച്ചതെല്ലാം ഓര്‍ത്തെടുത്താണ്‌ സ്‌ഥാനാര്‍ഥി ജനങ്ങളുമായി സംവദിച്ചത്‌.
പൊതുപര്യടനത്തിന്റെ നാലാംദിനം ആയവന പഞ്ചായത്തിലെ പുന്നമറ്റത്തു നിന്നാണ്‌ ആരംഭിച്ചത്‌.
അഞ്ചല്‍പ്പെട്ടി, സിദ്ധന്‍പടി, പുളിന്താനം തുടങ്ങിയ കേന്ദ്രങ്ങള്‍ കടന്ന്‌ പോത്താനിക്കാട്‌, പൈങ്ങോട്ടൂര്‍, കല്ലൂര്‍ക്കാട്‌, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. മടക്കത്താനത്ത്‌ രാത്രി 10 ഓടെ പര്യടനം സമാപിച്ചു.

Ads by Google
Advertisement
Sunday 31 Mar 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW