Sunday, June 23, 2019 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 31 Mar 2019 12.46 AM

അനധികൃത കോഴി ഫാമിനെതിരേ ആരോഗ്യ വിഭാഗം നടപടിയെടുത്തു

കോലഞ്ചേരി: തിരുവാണിയൂര്‍ പഞ്ചായത്തിലെ പറമ്പാത്തുപടിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കോഴി ഫാമിന്റെ പ്രവര്‍ത്തനം ആരോഗ്യ വിഭാഗം തടഞ്ഞു. പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ്‌ കോഴി ഫാം വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കെ.കെ. സജി അറിയിച്ചു.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന കോഴി ഫാമില്‍ മൂവായിരത്തോളം കോഴികളെയാണ്‌ വളര്‍ത്തിയിരുന്നത്‌. ആവശ്യമായ ശുചീകരണ സൗകര്യങ്ങളോ, മാലിന്യ സംസ്‌കരണ സംവിധാനമോ ഇവിടെയുണ്ടായിരുന്നില്ല.
അസഹ്യമായ ദുര്‍ഗന്ധം മൂലം ഫാമിന്‌ അരകിലോമീറ്റര്‍ ചുറ്റളവിലുള്ള ജനജീവിതത്തിന്‌ ഭീഷണിയായിരിക്കുകയാണ്‌. ചത്ത കോഴികളെ സംസ്‌കരിക്കുന്നതിന്‌ പകരം പരിസര പ്രദേശങ്ങളിലേക്ക്‌ വലിച്ചെറിയുന്നതുമൂലം ഈ പ്രദേശത്ത്‌ തെരുവ്‌ നായ ശല്യം രൂക്ഷമാണ്‌.
ഉടമ വിദേശത്തായതിനാല്‍ ഒരു സ്‌ത്രീക്കാണ്‌ ഫാമിന്റെ നടത്തിപ്പ്‌ ചുമതല. ഫാം ഉടമയായ കുരീക്കാപ്പിള്ളില്‍ കുഞ്ഞുമോനെതിരേ നവമാധ്യമ സംവിധാനങ്ങള്‍ മുഖേനയാണ്‌ ആരോഗ്യ വിഭാഗം നടപടിയെടുത്തിരിക്കുന്നത്‌.

ഫാമിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ട്‌ ആരോഗ്യ വിഭാഗം ഫാമില്‍ നോട്ടീസും പതിച്ചിട്ടുണ്ട്‌. ജെ.എച്ച്‌.ഐമാരായ ടി.എസ്‌. അജനീഷ്‌, കെ.എന്‍. വിനയകുമാര്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Ads by Google
Advertisement
Sunday 31 Mar 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW