Wednesday, June 12, 2019 Last Updated 16 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 31 Mar 2019 12.46 AM

അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്നവരുടെ ശക്‌തമായ ആയുധമാണ്‌ വിവരാവകാശനിയമം: ഡി.ബി.ബിനു

കൊച്ചി: അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്നവരുടെ ശക്‌തമായ ആയുധമാണ്‌ വിവരാവകാശനിയമമെന്ന്‌ കഴിഞ്ഞ 14 വര്‍ഷത്തെ പ്രവര്‍ത്തനം സാക്ഷ്യപെടുത്തുന്നുവെന്നു ഡി.ബി.ബിനു.പറഞ്ഞു.
ആര്‍.ടി.ഐ കേരളം ഫെഡറേഷന്റെ നേതൃത്വത്തില്‍ വിവരവകാശപ്രവര്‍ത്തകരുടെ എറണാകുളം ജില്ലാ സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ബിനു. ജില്ലാ പ്രസിഡണ്ട്‌ .ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോളി പവേലില്‍ അഡ്വ.എം ആര്‍ രാജേന്ദ്രന്‍ നായര്‍, ശശി കിഴക്കട, കേരളം ലോകായുക്‌ത ഡി.വൈ .എസ്‌ .പി . ജ്യോതികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക്‌ അനുസൃതമായ അഴിമതിവിരുദ്ധ സംവിധാനം ആയി ലോക്‌പാല്‍ പ്രവര്‍ത്തിക്കുമെന്ന്‌ കരുത്താനാവില്ലെന്നു ജസ്‌റ്റിസ്‌ എബ്രഹാം മാത്യു അഭിപ്രായപ്പെട്ടു.ചാവറ കള്‍ച്ചറല്‍ സെന്റര്‍ , ആര്‍.ടി .ഐ കേരളം ഫെഡറേഷന്‍ , ആന്റി കറപ്‌ഷന്‍ പീപ്ലില്‍സ്‌ മൂവേമെന്റ്‌, കണ്‍സ്യൂമര്‍ വിജിലന്‍സ്‌ സെന്റര്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്‌ സംവാദം നടന്നത്‌.
ഫാ. റോബി കണ്ണന്‍ചിറ സി ,എം.ഐ , പി.ജ്യോതികുമാര്‍, എ .അയ്യപ്പന്‍ നായര്‍, എം.ആര്‍. രാജേന്ദ്രന്‍ നായര്‍, ഡോ .രാധാകൃഷ്‌ണന്‍ നായര്‍, ഐപ്പ്‌ ജോസഫ്‌, ജോളി പ വലില്‍, ലിജോ ജോര്‍ജ്‌ ആ നി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 31 Mar 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW