Wednesday, June 12, 2019 Last Updated 16 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 31 Mar 2019 12.46 AM

കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയുടെ വികസനത്തിനായുള്ള പദ്ധതിക്ക്‌ ഭരണാനുമതി

മട്ടാഞ്ചേരി:കരുവേലിപ്പടിയിലെ മഹാരാജാസ്‌ താലൂക്ക്‌ ആശുപതിയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതിക്ക്‌ 64.45 കോടി രൂപയ്‌ക്ക് ഭരണാനുമതി. എം എല്‍ എ മാരായ ജോണ്‍ ഫെര്‍ണാണ്ടസ്‌, കെ ജെ മാക്‌സി എം എല്‍ എ യുടെ ശ്രമഫലമായാണ്‌ പദ്ധതിയ്‌ക്ക് ഭരണാനുമതി ലഭിച്ചത്‌. നവകേരള മിഷന്റെ ഭാഗമായുള്ള ആര്‍ദ്രം പദ്ധതിപ്രകാരമാണ്‌കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി സമഗ്രവികസന ത്തിനായി തുക അനുവദിച്ചിട്ടുള്ളത്‌.നിര്‍വ്വഹിക എജന്‍സിയായ കേരള സ്‌റ്റേറ്റ്‌ ഹൗസിംഗ്‌ ബോര്‍ഡാണ്‌ വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ തയ്യാറാക്കി സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌. അടുത്ത കിഫ്‌ബി യോഗം ഈ പദ്ധതിക്ക്‌അംഗീകാരം നല്‌കുന്ന തോടെ തുടര്‍പ്രവര്‍ത്തികള്‍ ആരംഭിക്കും. പശ്‌ചിമ കൊച്ചിയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രിയാണ്‌ 1937 ല്‍ കൊച്ചി
മഹാരാജാവ്‌ സ്‌ഥാപിച്ച കരുവേലിപ്പടിയിലെ മഹാരാജാസ്‌ താലൂക്ക്‌ ആശുപത്രി. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, ചെല്ലാനം, കുമ്പളങ്ങി, പള്ളുരുത്തി, പെരുമ്പടപ്പ്‌, ഇടക്കൊച്ചി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന്‌ സാധാരണക്കാരായ ജനവിഭാഗങ്ങള്‍ ദിനംപ്രതി ചികിത്സക്കായി ഈആശുപ്രതിയെയാ ണ്‌ ആശ്രയിക്കുന്നത്‌.
ആശുപത്രിയുടെ പ്രാധാന്യം കണക്കിലെടുത്താണ്‌ കരുവേലിപ്പടി മഹാരാജാസ്‌ താലൂക്ക്‌ ആശുപത്രിയുടെ വികസനം കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി സമഗ്രവികസന ത്തിനായി തെരെഞ്ഞെടുത്തത്‌. ആശുപ്രതികളുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി 2017-2018 , 2018-2019 ബജറ്റ്‌ പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചത്‌. തീരദേശ പ്രദേശമായ ചെല്ലാനത്തും വൈപ്പിന്‍ കരയിലും ഓഖി ചുഴലിക്കാറ്റ്‌ വിശിയടിച്ചപ്പോള്‍ അപകടത്തില്‍പെട്ടവര്‍ക്ക്‌ അടിയന്തിര ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യം വന്നപ്പോഴാണ്‌ പശ്‌ചിമകൊച്ചിയില്‍ നല്ലൊരു ആശുപത്രിയില്ലാത്തതിന്റെ അഭാവം അനുഭവിച്ചറിഞ്ഞത്‌. താരതമ്യേന തിരക്കേറിയ എറണാകുളം ജനറല്‍ ആശുപ്രതിയെയാണ്‌ എല്ലാവിഭാഗം ജനങ്ങളും ഇന്ന്‌ ചികിത്സക്കായി ആശ്രയിക്കുന്നത്‌. പലപ്പോഴും രോഗികളുടെ ആധിക്യം മൂലം പ്രവേശിപ്പിക്കാന്‍ കഴിയാതെ മറ്റുളള ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്യുന്ന സാഹചര്യമാണുള്ളത്‌. ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പശ്‌ചിമകൊച്ചിക്കാര്‍ക്ക്‌ പരിഹാരം ആകുകയാണ്‌ ആശ്രുപത്രിയുടെ വികസനത്തിലൂടെ.

Ads by Google
Advertisement
Sunday 31 Mar 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW