Wednesday, June 12, 2019 Last Updated 16 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 31 Mar 2019 12.46 AM

മെട്രോ നഗരമെന്ന ഖ്യാദിയല്ല, എറണാകുളം നിരവധി പ്രശ്‌നങ്ങളെ നേരിടുന്നുണ്ടെന്ന്‌

കൊച്ചി: മെട്രോ നഗരമെന്ന ഖ്യാദിയല്ല, ഉള്ളിലേക്ക്‌ ഇറങ്ങുമ്പോള്‍ എറണാകുളം നിരവധി പ്രശ്‌നങ്ങളെ നേരിടുന്നുണ്ടെന്ന്‌ എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി പി. രാജീവ്‌. എറണാകുളം പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച വോട്ടും വാക്കും മീറ്റ്‌ ദ കാന്‍ഡിഡേറ്റ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശം, പരമ്പരാഗത വ്യവസായങ്ങള്‍ തുടങ്ങി വ്യത്യസ്‌ഥമായ മേഖലകളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു.
ശുദ്ധമായ വായു, ശുദ്ധജലം, മാലിന്യ സംസ്‌കരണം, കുടിവെള്ളം, തീരദേശപ്രശ്‌നങ്ങള്‍ എന്നിവ പ്രത്യേക പരിഗണന വേണ്ട മേഖലകളാണെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. ഇതുമാത്രമല്ല നിരവധി കാര്യങ്ങള്‍ വേറെയുമുണ്ട്‌. ജനങ്ങളുടെ ആവശ്യകത സംബന്ധിച്ച്‌ വിവിധ കോണുകളില്‍നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്‌. ഫേസ്‌ ബുക്ക്‌, ഇമെയില്‍ വഴിയെല്ലാം ചര്‍ച്ചകള്‍ നടത്തുന്നു. നിരവധി നിര്‍ദേശങ്ങള്‍ ഇത്തരത്തില്‍ ലഭിക്കുന്നുണ്ട്‌. ഇത്തരത്തില്‍ ജനപങ്കാളിത്തത്തോടെയുള്ള വികസന നയമാണ്‌ വേണ്ടതെന്നാണ്‌ തീരുമാനം. ദേശീയപാത സ്‌ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട്‌ ആദ്യഘട്ടത്തില്‍ 30 മീറ്ററിനുവേണ്ടി സ്‌ഥലം വിട്ടുനല്‍കിയ ശേഷം പിന്നീടും സ്‌ഥലം കൊടുക്കേണ്ടിവരുന്നവര്‍ക്ക്‌ പ്രത്യേക പാക്കേജ്‌ അനുവദിക്കുന്നതിനുവേണ്ടി നടപടിയെടുക്കേണ്ടിയിരിക്കുന്നു.
കാക്കനാട്ടേക്കുള്ള മെട്രോയുടെ നിര്‍മാണത്തിനുവേണ്ട കേന്ദ്ര അനുമതി വേഗത്തിലാക്കാനുള്ള നടപടിയും വേഗത്തിലാകണം. എറണാകുളത്തെ അത്രയും സ്‌നേഹം മറ്റൊരു മണ്ഡലത്തില്‍ നിന്നാലും തനിക്ക്‌ കിട്ടില്ലെന്ന്‌ രാജീവ്‌ പറഞ്ഞു. ചാലക്കുടി മണ്ഡലവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടിയായാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. വ്യക്‌തിപരമായി തനിക്ക്‌ കൂടുതല്‍ ഇഷ്‌ടപ്പെട്ട പാര്‍ലമെന്റ്‌ മണ്ഡലം എറണാകുളമാണ്‌. എല്ലാ സ്‌ഥലങ്ങളില്‍നിന്നും വളരെ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ കാഴ്‌ചപ്പാടുകളും നിലപാടുകളുമാണ്‌ വോട്ടര്‍മാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്‌.
കേന്ദ്രത്തില്‍ ജനാധിപത്യ മതേതര സര്‍ക്കാര്‍ വരണമെന്നതാണ്‌ ലക്ഷ്യം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജുഡീഷ്യറി, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ എന്നിവയടക്കം വര്‍ഗീയവല്‍ക്കരിച്ച ഭരണമാണ്‌ എന്‍.ഡി.എ. ഭരണകൂടം കാഴ്‌ചവെച്ചത്‌. കേരള സര്‍ക്കാരിന്റെ ജനക്ഷേമപരമായ നടപടികള്‍ ഇടതുപക്ഷത്തിന്‌ ഗുണം ചെയ്യുമെന്നാണ്‌ തന്റെ വിശ്വാസം. തന്റെ കാഴ്‌ചപ്പാടുകള്‍ ജനങ്ങളിലെത്തിക്കുന്നതിനാണ്‌ ശ്രമിക്കുന്നത്‌.
എല്ലാ വിഭാഗങ്ങളുടെയും പിന്തുണ തനിക്ക്‌ ലഭിക്കുമെന്നാണ്‌ ഇതുവരെയുള്ള പ്രചാരണ അനുഭവങ്ങള്‍ വ്യക്‌തമാക്കുന്നത്‌. ജനങ്ങള്‍ രാഷ്‌ട്രീയം മറന്ന്‌ തന്നെ സ്‌നേഹിക്കുന്നുവെന്നത്‌ പ്രതീക്ഷയാണ്‌. അതിന്‌ കോട്ടം തട്ടാതെ നോക്കുമെന്നും രാജീവ്‌ പറഞ്ഞു. മണ്ഡലം ആരുടെയും കുത്തകയാണെന്ന്‌ പറയാന്‍ പറ്റില്ല ജനങ്ങള്‍ക്ക്‌ ആവശ്യം അടിസ്‌ഥാന സൗകര്യങ്ങളും വികസനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Advertisement
Sunday 31 Mar 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW