Wednesday, June 12, 2019 Last Updated 16 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 31 Mar 2019 12.46 AM

ലോക്‌സഭാ ഇലക്ഷന്‍; ഇരകള്‍ ബഹിഷ്‌കരിക്കും

വരാപ്പുഴ: ദേശീയപാത വികസനത്തിന്റെ പേരില്‍ ജില്ലയില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഷേധം പ്രകടിപ്പിക്കും. കഴിഞ്ഞ 35 വര്‍ഷം മുമ്പ്‌ 30 മീറ്റര്‍ വീതിയില്‍ ഏറ്റെടുത്ത സ്‌ഥലത്ത്‌ റോഡ്‌ നിര്‍മിക്കാതെയാണ്‌ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്‌.
കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക്‌ ന്യായമായ നഷ്‌ടപരിഹാരത്തുകപോലും നല്‍കുന്ന കാര്യത്തില്‍ വ്യക്‌തമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട ഹിയറിങ്ങും ഭൂ ഉടമകളെ വലയ്‌ക്കുന്ന രീതിയിലാണ്‌ നടക്കുന്നത്‌. ചുങ്കപ്പാതയ്‌ക്കായി സ്‌ഥലമെടുപ്പ്‌ നടക്കുന്നതോടെ ശേഷിക്കുന്ന സ്‌ഥലത്ത്‌ വീട്‌ മറ്റു കെട്ടിടങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌.
കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന്റെ കേന്ദ്രത്തിന്റെ പ്രത്യേക ഏജന്‍സിയില്‍ അപേക്ഷ നല്‍കി ലക്ഷങ്ങള്‍ കെട്ടിവച്ചാല്‍ മാത്രമേ പാതയ്‌ക്കായി സമീപം റോഡ്‌ നിര്‍മിക്കാന്‍ കഴിയും.
വരാപ്പുഴയില്‍ ഒരു സ്‌ഥല ഉടമ 45 മീറ്റര്‍ വീതിയില്‍ അതിര്‍ത്തി കല്ല്‌ സ്‌ഥാപിച്ചശേഷം ബാക്കിവരുന്ന സ്‌ഥലത്ത്‌ വ്യാപാര കേന്ദ്രം നിര്‍മിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരെ സമീപിച്ചപ്പോഴാണ്‌ ഞെട്ടിക്കുന്ന വിവരം ലഭിച്ചത്‌.
30 മീറ്റര്‍ സ്‌ഥലമെടുപ്പ്‌ നടത്തിയശേഷം ബാക്കിവരുന്ന സ്‌ഥലത്ത്‌ കെട്ടിട നിര്‍മാണത്തിന്‌ നിയന്ത്രണം ഉണ്ടായിരുന്നില്ല. എന്നാല്‍ ചുങ്കപ്പാതയ്‌ക്കായി മാറ്റിയശേഷമാണ്‌ കടുത്ത നിയന്ത്രണം വന്നിരിക്കുന്നത്‌.
ഭൂമിയേറ്റെടുക്കല്‍ നിയമം അട്ടിമറിക്കപ്പെട്ടിട്ടും മൂന്നു മുന്നണികള്‍ക്കും ഇവര്‍ക്കു നേതൃത്വം നല്‍കുന്ന മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും യാതൊരു അനക്കവുമില്ല. ഈ വിഷയത്തില്‍ എല്ലാവരും ഒന്നാണ്‌. ഇതു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

Ads by Google
Advertisement
Sunday 31 Mar 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW