Saturday, August 17, 2019 Last Updated 37 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 12.54 AM

മാലിന്യം കാനയില്‍ തള്ളുന്നു: ജനജീവിതം ദുസഹം

uploads/news/2019/03/298024/e4.jpg

പറവൂര്‍: പറവൂര്‍-ആലുവ റോഡില്‍ മന്നത്ത്‌ പ്രവര്‍ത്തിക്കുന്ന ഇതര സംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്‌ജില്‍നിന്നും സമീപത്തെ ഹോട്ടലില്‍ നിന്നും ശുചിമുറി മാലിന്യങ്ങള്‍ ഉള്‍പ്പടെ പൊതു കാനയില്‍ തള്ളുന്നത്‌ ജനജീവിതം ദുസഹമാക്കുന്നു.
കാനയില്‍ അമ്പത്‌ മീറ്ററോളം ദൂരത്തില്‍ മലിനജലം കെട്ടിക്കിടന്ന്‌ ദുര്‍ഗന്ധം പരത്തുകയും കൊതുക്‌ ശല്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സമീപത്തെ കിണറുകള്‍ മലിനപ്പെട്ടതിനാല്‍ നിത്യോപയോഗത്തിന്‌ പൈപ്പ്‌ വെള്ളത്തെയാണ്‌ ആശ്രയിക്കുന്നത്‌.
നാട്ടുകാര്‍ സംഘടിച്ച്‌ പരാതി നല്‍കിയെങ്കിലും നടപടിയില്ല ചിറ്റാറ്റുകര പഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡ്‌ മന്നത്താണ്‌ കെട്ടിടങ്ങളുടെ ടെറസില്‍ ഇരുമ്പ്‌ ഷീറ്റുകള്‍ കൊണ്ട്‌ മേല്‍കൂരയും നാല്‌ വശങ്ങളും മറച്ച്‌ 80 ഓളം പേര്‍ താമസിച്ചുവരുന്നത്‌. രണ്ടു ശുചിമുറികളാണ്‌ ആകെയുള്ളത്‌. ഭക്ഷണം പാകം ചെയ്യലും കിടപ്പും വിശ്രമവുമെല്ലാം ചുരുങ്ങിയ സ്‌ഥലത്താണ്‌. പഞ്ചായത്തില്‍ ഇവരെക്കുറിച്ച്‌ യാതൊരു വിവരവുമില്ല. ഇവിടെ നിന്നുള്ള എല്ലാ മാലിന്യങ്ങളും പൊതുമരാമത്ത്‌ വകുപ്പിന്റെ കാനയിലാണ്‌ തള്ളുന്നത്‌. സമീപത്തെ ഹോട്ടലുകാരും കാനയില്‍ തന്നെയാണ്‌ മാലിന്യം നിക്ഷേപിക്കുന്നത്‌.
കാനയില്‍ ഒഴുക്ക്‌ ഇല്ലാത്തതിനാല്‍ മാലിന്യം കെട്ടിക്കിടന്ന്‌ വല്ലാത്ത ദുര്‍ഗന്ധമാണ്‌. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ അധികൃതര്‍ പരിശോധനയ്‌ക്ക് എത്തി കാര്യം ബോധ്യപ്പെട്ടതാണ്‌. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ്‌ ലോഡ്‌ജ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന്‌ ആരോഗ്യ വിഭാഗം ഉദ്യോഗസ്‌ഥരെത്തി പരിശോധിച്ച്‌ നടപടിക്ക്‌ ശിപാര്‍ശ ചെയ്‌തതായി അറിയുന്നു. പക്ഷെ പഞ്ചായത്തില്‍നിന്നും നടപടി ഉണ്ടാകാത്തതില്‍ നാട്ടുകാര്‍ക്ക്‌ കടുത്ത അതൃപ്‌തിയുണ്ട്‌.

Ads by Google
Advertisement
Saturday 30 Mar 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW