Wednesday, June 26, 2019 Last Updated 28 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 12.54 AM

അനധികൃത കരിങ്കല്‍ ഖനനം: എസ്‌കവേറ്ററും കംപ്രസാറും പിടിച്ചു

uploads/news/2019/03/298022/e2.jpg

പാമ്പാക്കുട: നിരോധന ഉത്തരവ്‌ ലംഘിച്ച്‌ കരിങ്കല്‍ ഖനനം നടത്തിയ പാറമടയിലെ കംപ്രസറും എസ്‌കവേറ്ററും വില്ലേജ്‌ ഓഫീസര്‍ പിടിച്ചെടുത്തു.
പിറമാടം വിലങ്ങുപാറയ്‌ക്കു സമീപം പ്രവര്‍ത്തിക്കുന്ന ക്രിസ്‌റ്റല്‍ അഗ്രിഗേറ്റ്‌സിന്റെ പാറമടയ്‌ക്കെതിരെയാണ്‌ ആര്‍.ഡി.ഒ. യുടെ നിര്‍ദേശാനുസരണം മേമ്മുറി വില്ലേജ്‌ ഓഫീസര്‍ സുജാത കെ.സി. നടപടിയെടുത്തത്‌. പിടിച്ചെടുത്ത യന്ത്ര വാഹനങ്ങള്‍ രാമമംഗലം പോലിസിന്‌ കൈമാറിയതായി വില്ലേജ്‌ ഓഫീസര്‍ അറിയിച്ചു.
അനധികൃത പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ചു മംഗളം ആണ്‌ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. നാട്ടുകാരുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ റവന്യൂ വകുപ്പ്‌ ഒരു വര്‍ഷം മുമ്പ്‌ പാറമടയുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു.
ഒന്നര ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുള്‍പ്പടെ നാലര ഏക്കര്‍ സ്‌ഥലത്ത്‌ നൂറ്റിയമ്പത്‌ അടിയിലേറെ താഴ്‌ചയില്‍ പാറ പൊട്ടിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഈ നിരോധനം നിലനില്‍ക്കെയാണ്‌ കഴിഞ്ഞ ദിവസം വീണ്ടും പാറമടയില്‍ കരിങ്കല്‍ ഖനനം ആരംഭിച്ചത്‌.
ഇതു സംബന്ധിച്ചു നാട്ടുകാര്‍ വീണ്ടും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ്‌ മംഗളത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. ഇതിനെ തുടര്‍ന്നാണ്‌ റവന്യൂ അധികൃതരുടെ നിയമ നടപടി.

Ads by Google
Advertisement
Saturday 30 Mar 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW