Wednesday, June 12, 2019 Last Updated 14 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 12.54 AM

അംഗങ്ങളെ അയോഗ്യരാക്കിയ സംഭവം: നേട്ടമുണ്ടാക്കാന്‍ കഴിയാതെ പാര്‍ട്ടികള്‍

വരാപ്പുഴ: കടമക്കുടിയില്‍ രണ്ട്‌ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരെ ഹൈക്കോടതി അയോഗ്യത കല്‍പിച്ചുവെങ്കിലും ഇതില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയാതെ കോണ്‍ഗ്രസും സി.പി.എമ്മും ധര്‍മസങ്കടത്തില്‍. 13 അംഗ പഞ്ചായത്തില്‍ ഇത്തവണ കോണ്‍ഗ്രസിനാണ്‌ ഭൂരിപക്ഷം കിട്ടിയത്‌. ഒരു സ്വതന്ത്രന്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന്‌ ആറുപേര്‍ ഉണ്ടായിരുന്നു.
സി.പി.എം. രണ്ട്‌, സി.പി.ഐ. മൂന്ന്‌, ബി.ജെ.പി. രണ്ട്‌ എന്നിങ്ങനെയായിരുന്നു കക്ഷിനില. എല്‍.ഡി.എഫില്‍ സി.പി.ഐക്ക്‌ ഭൂരിപക്ഷമുള്ളതിനാല്‍ സി.പി.ഐയിലെ ശാലിനി ബാബു പ്രസിഡന്റായി.
കടമക്കുടി ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ സി.പി.ഐക്ക്‌ പ്രസിഡന്റ്‌ സ്‌ഥാനം ലഭിച്ചത്‌. സി.പി.എമ്മിന്റെ കോട്ടയായ മൂലമ്പിള്ളി എട്ടാം വാര്‍ഡില്‍ നിന്നും ഇത്തവണ വിജയിച്ചത്‌ കോണ്‍ഗ്രസിലെ മാത്യു ആട്ടുള്ളിയാണ്‌.
മാത്യുവിനെ അയോഗ്യത കല്‍പിച്ചതോടെ ഇവിടെ തെരഞ്ഞെടുപ്പുവന്നാല്‍ സി.പി.എമ്മിനു വിജയിക്കാന്‍ കഴിയും. അങ്ങനെ വന്നാല്‍ കടമക്കുടിയില്‍ പ്രസിഡന്റ്‌ സ്‌ഥാനം സി.പി.എമ്മിന്‌ നല്‍കേണ്ടിവരും. ഇപ്പോള്‍ സി.പി.എമ്മിന്‌ കടമക്കുടി ഗ്രാമപഞ്ചായത്തില്‍ വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനം മാത്രമേയുള്ളൂ.
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ കടമക്കുടിയിലെ രണ്ട്‌ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകും. ഇപ്പോള്‍ കോണ്‍ഗ്രസിന്‌ സിറ്റിങ്‌ സീറ്റുകളില്‍ വിജയിച്ചാല്‍ പഞ്ചായത്ത്‌ ഭരണം തിരിച്ചുപിടിക്കാന്‍ കഴിയും. മറിച്ച്‌ സി.പി.എം. രണ്ട്‌ വാര്‍ഡിലും വിജയിച്ചാല്‍ ഇപ്പോഴത്തെ സി.പി.ഐയിലെ ശാലിനി ബാബുവിന്‌ സ്‌ഥാനചലനമുണ്ടാകും. സി.പി.എമ്മിന്‌ പ്രസിഡന്റ്‌ സ്‌ഥാനം ലഭിക്കും.

Ads by Google
Advertisement
Saturday 30 Mar 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW