Friday, June 21, 2019 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 12.54 AM

സൂര്യാഘാതം തൊഴിലിടങ്ങളില്‍ പരിശോധന

കാക്കനാട്‌: സൂര്യാഘാതം കണക്കിലെടുത്ത്‌ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കണമെന്ന ലേബര്‍ കമ്മിഷണറുടെ ഉത്തരവ്‌ പാലിക്കുന്നുണ്ടോ എന്ന്‌ ഉറപ്പാക്കാന്‍ റീജണല്‍ ജോയിന്റ്‌ ലേബര്‍ കമ്മിഷണര്‍ കെ. ശ്രീലാലിന്റെ നിര്‍ദേശപ്രകാരം മധ്യമേഖലയില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്‌ ജില്ലകളില്‍ പരിശോധന നടത്തി.
ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനകളില്‍ നിര്‍മാണ സൈറ്റുകളിലും പി.ഡബ്ല്യു.ഡി. കരാര്‍ പണികളിലും ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന തൊഴിലാളികളോട്‌ 12 മണി മുതല്‍ മൂന്നുമണിവരെ ജോലി ചെയ്യരുതെന്ന്‌ നിര്‍ദേശിച്ചു. തൊഴിലാളികളെ ജോലിക്ക്‌ നിയോഗിച്ചിരിക്കുന്ന കരാറുകാരോട്‌ ഉത്തരവ്‌ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കി. ചെറുകിട നിര്‍മാണ സ്‌ഥലങ്ങളിലും ഉത്തരവ്‌ ലംഘിച്ച്‌ ജോലികള്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.
ഇവര്‍ക്ക്‌ സ്‌റ്റോപ്പ്‌ മെമ്മോ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും റീജണല്‍ ജോയിന്‍ ലേബര്‍ കമ്മിഷണര്‍ കെ. ശ്രീലാല്‍ അറിയിച്ചു.
വെയിലത്ത്‌ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്താണ്‌ തൊഴില്‍ വകുപ്പ്‌ തൊഴില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്‌. നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ വരുംദിവസങ്ങളില്‍ തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകും. അതീവഗുരുതരമായ കാലാവസ്‌ഥ കണക്കിലെടുത്ത്‌ വെയിലത്ത്‌ ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകളും തൊഴിലാളികളും സുരക്ഷ മുന്‍നിര്‍ത്തി തൊഴില്‍സമയം പാലിക്കേണ്ടതാണെന്ന്‌ റീജിയണല്‍ ജോയിന്‍ ലേബര്‍ കമ്മിഷണര്‍ അറിയിച്ചു. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1800425552 14, 155300, 04842422244 എന്നീ നമ്പറുകളില്‍ വിളിച്ച്‌ പരിഹാരം തേടേണ്ടതാണ്‌.

Ads by Google
Advertisement
Saturday 30 Mar 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW