Wednesday, June 12, 2019 Last Updated 14 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 29 Mar 2019 01.49 AM

സമൂഹത്തിന്റെ സത്യസന്ധവും സുന്ദരവുമായ പ്രതിഫലനമാണ്‌ ബിനാലെ: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

uploads/news/2019/03/297823/e1.jpg

കൊച്ചി: സമൂഹത്തിന്റെ സത്യസന്ധവും സുന്ദരവുമായ പ്രതിഫലനമാണ്‌ കൊച്ചി-മുസിരിസ്‌ ബിനാലെയെന്ന്‌ സംസ്‌ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കൊച്ചി-മുസിരിസ്‌ ബിനാലെ നാലാം ലക്കം കാണാന്‍ ഫോര്‍ട്ട്‌കൊച്ചി ആസ്‌പിന്‍വാള്‍ ഹൗസിലെത്തിയതായിരുന്നു മന്ത്രി.
സ്‌ത്രീപക്ഷ നിലപാടുകളെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിഷ്‌ഠാപനങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ബിനാലെ നാലാം ലക്കമെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. പങ്കെടുക്കുന്ന ആര്‍ട്ടിസ്‌റ്റുകളില്‍ പകുതിയിലേറെയും സ്‌ത്രീകളാണെന്നത്‌ ആഗോളതലത്തില്‍ തന്നെ ഇതാദ്യമാണെന്ന്‌ അദ്ദേഹം നിരീക്ഷിച്ചു. അന്യതയില്‍ നിന്നും അന്യോന്യതയിലേക്കെന്ന ക്യൂറേറ്റര്‍ പ്രമേയം വര്‍ത്തമാനകാല പ്രസ്‌ക്തമാണ്‌. കലാസൃഷ്‌ടികള്‍ ഈ പ്രമേയത്തോട്‌ അങ്ങേയറ്റം നീതി പുലര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നും സ്‌ത്രീകളെ രണ്ടാം തരം പൗരാരായി കാണാനാഗ്രിഹിക്കുന്ന സമൂഹമാണുള്ളതെന്ന്‌ അദ്ദേഹം പറഞ്ഞു. കലാലോകത്തെ പെണ്‍മികവിന്റെ നേര്‍ക്കാഴ്‌ചയാണ്‌ ബിനാലെ നാലാം ലക്കം.
രാവിലെ പത്തുമണിയോടെ ആസ്‌പിന്‍വാള്‍ ഹൗസിലെത്തിയ മന്ത്രി ഓരോ പ്രതിഷ്‌ഠാപനവും കണ്ടതിനു ശേഷമാണ്‌ മടങ്ങിയത്‌. അഞ്ചു മണിക്കൂറോളം അദ്ദേഹം ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാന്‍ ചെലവഴിച്ചു.
വിപിന്‍ ധനുര്‍ധരന്റെ തുറന്ന സാമൂഹ്യ-അടുക്കളയില്‍ സന്ദര്‍ശിച്ച അദ്ദേഹം കലാസൃഷ്‌ടിയുടെ പ്രമേയവും പ്രാധാന്യവും ചോദിച്ചറിഞ്ഞാണ്‌ മടങ്ങിയത്‌.ഇതുവരെ ലഭിച്ചിരിക്കുന്ന കണക്കുകള്‍ പ്രകാരം ബിനാലെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
ബിനാലെ അഞ്ചാം ലക്കത്തിലേക്ക്‌ കടക്കുകയാണ്‌. സാമൂഹിക പ്രസക്‌തിയുള്ള വിഷയങ്ങള്‍ കൂടുതല്‍ ശക്‌തമായി ബിനാലെ പ്രമേയമാക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ടൂറിസം വകുപ്പും സര്‍ക്കാരും വളരെ ആകാംക്ഷയോടെയാണ്‌ ബിനാലെയെ നോക്കിക്കാണുന്നത്‌.
കേരളത്തിന്റെയശസും പ്രശസ്‌തിയും അന്താരാഷ്‌ട്ര തലത്തില്‍ തന്നെ വര്‍ധിക്കാന്‍ ബിനാലെ നല്‍കിയ പങ്ക്‌ നിസ്‌തുലമാണെന്നും മന്ത്രി പറഞ്ഞു. കലാസ്വാദനം മാത്രമല്ല, സാമൂഹിക അവബോധവും ബിനാലെ നല്‍കുന്നുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

Ads by Google
Advertisement
Friday 29 Mar 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW