Wednesday, June 12, 2019 Last Updated 14 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 29 Mar 2019 01.49 AM

ഹാര്‍ബര്‍ തൊഴിലാളികളുടെ സ്‌നേഹ വായ്‌പ് ഏറ്റുവാങ്ങി ഹൈബി ഈഡന്‍

uploads/news/2019/03/297821/e3.jpg

മട്ടാഞ്ചേരി: തോപ്പുംപടി ഹാര്‍ബറില്‍ തൊഴിലാളികളേയും നേരിട്ട്‌ കണ്ട്‌ വോട്ടഭ്യര്‍ത്ഥിക്കാന്‍ എത്തിയ യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി ഹൈബി ഈഡന്‌ ആവേശോജ്വല വരവേല്‍പ്പ്‌.ഇന്നലെ രാവിലെ ഏഴ്‌ മണിയോടെ ഹാര്‍ബറിലെത്തിയ ഹൈബിയെ ലോംഗ്‌ ലൈന്‍ ബയിംഗ്‌ ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്‌ എ.എം.നൗഷാദ്‌,സെക്രട്ടറി എം.മജീദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ സ്വീകരിച്ചത്‌.
തുടര്‍ന്ന്‌ ഹാര്‍ബറിനകത്ത്‌ പ്രവേശിച്ച ഹൈബി തൊഴിലാളികളെ നേരിട്ട്‌ കണ്ട്‌ വോട്ടഭ്യര്‍ത്ഥിച്ചു.
ലേല ഹാളില്‍ എത്തിയ ഹൈബി അവിടെ ഗില്‍നെറ്റ്‌ ബോട്ടില്‍ നടന്ന ലേലം വിളിയിലും പങ്കാളിയായി.രാഷ്‌ട്രീയ എതിരാളികളാണെങ്കിലും ഹാര്‍ബറിനകത്തെ സിഐടിയു യൂണിയന്‍ ഓഫീസിലും ഹൈബി കയറാന്‍ മറന്നില്ല.
യുഡിഎഫ്‌ ചെയര്‍മാന്‍ പി.എച്ച്‌.നാസര്‍,എന്‍.കെ.നാസര്‍,എ.എം.അയൂബ്‌,ബെയ്‌സില്‍ ഡിക്കോത്ത എന്നിവരും ഹൈബിയോടൊപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Friday 29 Mar 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW