Friday, June 21, 2019 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 29 Mar 2019 01.49 AM

പ്രതിഷേധവുമായി വിലങ്ങ്‌ - ചൂരക്കോട്‌ നിവാസികള്‍

uploads/news/2019/03/297820/e2.jpg

കിഴക്കമ്പലം: മാസങ്ങള്‍ക്കുമുമ്പ്‌ വിലങ്ങ്‌ - ചൂരക്കോട്‌ കനാല്‍ബണ്ട്‌ റോഡ്‌ നിര്‍മ്മാണം തടസപ്പെടുത്തിയ പ്രാദേശിക മുന്നണികളോട്‌ പ്രതിഷേധത്തിനൊരുങ്ങി പ്രദേശവാസികള്‍. പാര്‍ല്‌മെന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണി സ്‌ഥാനാര്‍ഥികള്‍ ആരുംതന്നെ വോട്ടഭ്യര്‍ഥിച്ച്‌ തങ്ങളുടെ അടുത്തേക്ക്‌ വരേണ്ടതില്ലെന്നാണ്‌ ഇവിടുത്തുകാരുടെ നിലപാട്‌. കനാല്‍ബണ്ട്‌ റോഡ്‌ വീതി കൂട്ടി ബി.എം. ബി.സി നിലവാരത്തില്‍ ടാറിങ്‌ നടത്താനുള്ള പഞ്ചായത്തിന്റെ ശ്രമം ഇടതുവലതു മുന്നണി നേതാക്കളെത്തി തടസപ്പെടുത്തിയിരുന്നു.
ബി.എം.ബി.സി ടാറിങിനായി റോഡ്‌ താഴ്‌ത്തുമ്പോഴുണ്ടാകുന്ന മണ്ണ്‌ അനധികൃമായി കടത്തിക്കൊണ്ടുപോകുകയാണെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു മുന്നണി നേതാക്കള്‍ റോഡ്‌ നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചത്‌. എന്നാല്‍ ഈ വാദം അടിസ്‌ഥാനരഹിതമാണെന്നും റോഡുനിര്‍മ്മാണം തടസപ്പെടുത്തിയ നടപടിക്കെതിരെയും പഞ്ചായത്ത്‌ കമ്മിറ്റി കോടതിയെ സമീപിച്ചിരിക്കുകയാണ്‌. റോഡുനിര്‍മ്മാണം നിര്‍ത്തിവെച്ചതോടെ അതുവരെ ചെയ്‌ത പ്രവൃര്‍ത്തികളെല്ലാം പാഴ്‌വേലയായി. മാത്രമല്ല ഇതുവഴിയുള്ള സഞ്ചാരവും ദുരിതത്തിലായി.
റോഡില്‍ ഉയര്‍ന്നുനില്‍ക്കുന്ന മണ്‍കൂനയും കുഴികളും കാല്‍നടയാത്ര പോലും അസാധ്യമാക്കി. കേവലം രാഷട്രീയ മുതലെടുപ്പിനായി റോഡുനിര്‍മ്മാണം തടസപ്പെടുത്തിയവര്‍ക്ക്‌ വോട്ടില്ലെന്നാണ്‌ പ്രദേശവാസികള്‍ ഒന്നടങ്കം പറയുന്നത്‌. അസുഖബാധിതരായവരെ പോലും ഇതുവഴി ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുന്നില്ല. ഇത്തരത്തില്‍ ജനങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക്‌ എന്തിനാണ്‌ വോട്ടു ചെയ്യുന്നതെന്നും ഇവിടുത്തുകാര്‍ ചോദിക്കുന്നു.
ജനനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ട മുന്നണികള്‍ ജനങ്ങള്‍ക്ക്‌ ഉപദ്രവകരമാണെന്നാണ്‌ തങ്ങളുടെ അനുഭവം തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Ads by Google
Advertisement
Friday 29 Mar 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW