Wednesday, June 19, 2019 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 12.41 AM

ഓപറേഷന്‍ കിങ്‌ കോബ്ര മുങ്ങിനടന്നിരുന്ന പ്രതികളെ അറസ്‌റ്റ് ചെയ്‌തു

uploads/news/2019/03/297534/2.jpg

കൊച്ചി: ഓപറേഷന്‍ കിങ്‌ കോബ്രയുടെ ഭാഗമായി ചൊവ്വാഴ്‌ച നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മുങ്ങിനടന്നിരുന്ന 76 വാറണ്ട്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തു.
ആറു മയക്കുമരുന്ന്‌ കേസുകളും പിടികൂടി. പ്രതികളില്‍നിന്ന്‌ കഞ്ചാവും, നിരോധിത പുകയില ഉല്‍പന്നങ്ങളും കണ്ടെടുത്തു. 63 ഇടങ്ങളിലായി നടന്ന തെരച്ചിലില്‍ ആകെ 48 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. 93 പേരെ അറസ്‌റ്റ് ചെയ്‌തു.
ഗതാഗത നിയമം തെറ്റിച്ചതിന്‌ ചൊവ്വാഴ്‌ച മാത്രം 230 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌ത് 85,000 രൂപ പിഴ ഈടാക്കി.
ഗുണ്ടകള്‍ക്കെതിരായ നടപടികളുടെ ഭാഗമായി 23 പേര്‍ക്കെതിരേ മുന്‍കരുതല്‍ നിയമങ്ങള്‍ പ്രകാരം നടപടികള്‍ സ്വീകരിച്ചു.
ഹുസൈന്‍, നസീര്‍, നവീന്‍, നഹാസ്‌, ജയ്‌സണ്‍, സലാം, സോബി, വിനു, സിജു, ജെസ്വീന്‍, സഞ്ചു, അനില്‍ സി. ജോസഫ്‌, രാജേന്ദ്രന്‍, ടോണി, മുരുകന്‍, ബിനീഷ്‌, സിയാദ്‌, ദിനേഷ്‌ രതീഷ്‌, സുപ്രന്‍, അഷ്‌റഫ്‌, അനില്‍ ബേബി, പത്രോസ്‌, എന്നിവരെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അറസ്‌റ്റ് ചെയ്‌തതായും കൂടുതല്‍പേരെ നിരീക്ഷിച്ചു വരുന്നതായും സിറ്റി പോലീസ്‌ കമ്മീഷണര്‍ എസ്‌ സുരേന്ദ്രന്‍ അറിയിച്ചു. ബുധനാഴ്‌ചയും വ്യാപകമായി പരിശോധന തുടര്‍ന്നു.

Ads by Google
Advertisement
Thursday 28 Mar 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW