Wednesday, June 12, 2019 Last Updated 15 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 12.41 AM

മുസ്ലീം ലീഗില്‍ നിന്നുളള രാജി തുടരുന്നു

ആലുവ: ആലുവ മേഖലയില്‍ മുസ്ലീം ലീഗില്‍ നിന്നുളള രാജി തുടരുകയാണ്‌. വിഭാഗീയതയെ തുടര്‍ന്ന്‌ നിര്‍ജീവാവസ്‌ഥയിലായിരുന്നവരാണ്‌ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ ഇടതുപക്ഷത്തോടൊപ്പം ചേരുന്നത്‌.
ആലുവ നഗരത്തില്‍ മുസ്ലീംലീഗിന്റെ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ആലുവ ടൗണ്‍ കമ്മിറ്റി പ്രസിഡന്റുമായിരുന്ന നജീബ്‌ ഇലഞ്ഞിക്കായിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ലീഗ്‌ വിട്ടത്‌ ഒരു മാസം മുമ്പാണ്‌. അതിന്റെ ക്ഷീണം വിട്ടുമാറുന്നതിന്‌ മുമ്പാണ്‌ വാഴക്കുളത്തും കടുങ്ങല്ലൂരിലും രാജിയുണ്ടായത്‌. നേരത്തെ ആലുവ മണ്ഡലം പ്രസിഡന്റായിരുന്ന കെ.എ. മായിന്‍കുട്ടി രാജിവെച്ച്‌ ജെ.ഡി.യുവില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ കൂടി പ്രേരണയിലാണ്‌ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുന്നതെന്നാണ്‌ സൂചന. കുന്നത്തുനാട്‌ നിയോജക മണ്ഡലം യൂത്ത്‌ ലീഗ്‌ പ്രസിഡന്റായിരുന്ന സത്താര്‍ മഞ്ഞപ്പെട്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം രണ്ടാഴ്‌ച മുമ്പാണ്‌ സി.പി.എമ്മില്‍ ചേര്‍ന്നത്‌. കഴിഞ്ഞ ദിവസം കടുങ്ങല്ലൂരില്‍ മുന്‍ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവര്‍ ഇടതുപക്ഷത്തെത്തി.
മുസ്ലീംലീഗ്‌ വിടുന്നവരെ സി.പി.എം തന്ത്രപരമായി കൂടെകൂട്ടി തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്കെതിരെ ആയുധമാക്കുകയാണ്‌. മുസ്ലീംലീഗ്‌ ജില്ല ഘടകത്തില്‍ വി.കെ. ഇബ്രാഹീംകുഞ്ഞിന്റെയും ടി.എ. അഹമ്മദ്‌ കബീറിന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകളുടെ തര്‍ക്കത്തിനിടയില്‍ പ്രവര്‍ത്തനം നിലച്ചവരാണ്‌ പാര്‍ട്ടി വിടുന്നവരില്‍ ഏറെയും. കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റും മുന്‍ പഞ്ചായത്ത്‌ അംഗവുമായിരുന്ന സി.എ. അബ്‌ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ 15 പേരാണ്‌ കഴിഞ്ഞ ദിവസം സി.പി.എമ്മില്‍ ചേര്‍ന്നത്‌. കണിയാംകുന്നില്‍ നടന്ന സമ്മേളനത്തില്‍ ഇടതുമുന്നണി സ്‌ഥാനാര്‍ത്ഥി പി. രാജീവ്‌ ഇവരെ ഹാരമണിയിച്ച്‌ സ്വീകരിച്ചു. സി.ഐ.ടി.യു.സംസ്‌ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്‌, സി.പി.എം കളമശേരി ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈന്‍, കടുങ്ങല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടി.കെ. ഷാജഹാന്‍, എം.കെ. ബാബു, വി.എം. ശശി എന്നിവര്‍ സംസാരിച്ചു.
കൊച്ചി കോര്‍പറേഷന്‍ അംഗമായ ഒരു പ്രമുഖന്‍ 30 ഓളം പേരുമായി ലീഗ്‌ വിടാന്‍ അടുത്തിടെ ശ്രമിച്ചിരുന്നു. ഐ.എന്‍.എല്ലിലൂടെ ഇടതുപക്ഷത്തെത്താനായിരുന്നു നീക്കം. ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഇടപെട്ടാണ്‌ ഇവരെ പിന്തിരിപ്പിച്ചത്‌. ലോക്‌സഭ തിരഞ്ഞെടുപ്പിന്‌ ശേഷം പരാതികള്‍ക്ക്‌ പരിഹാരമുണ്ടാക്കാമെന്നാണ്‌ നേതൃത്വത്തിന്റെ വാഗ്‌ദാനം.

Ads by Google
Advertisement
Thursday 28 Mar 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW