Thursday, July 18, 2019 Last Updated 53 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 12.30 AM

പൊന്നാനിയിലെ എന്‍.ഡി.എ സ്‌ഥാനാര്‍ഥി വി.ടി.രമയെ മലയാള സര്‍വകലാശാലയില്‍വെച്ച്‌ അവഹേളിച്ചു

uploads/news/2019/03/297502/m1.jpg

തിരൂര്‍: പൊന്നാനി പാര്‍ലമെന്റ്‌ മണ്ഡലം എന്‍.ഡി.എ.സ്‌ഥാനാര്‍ത്ഥി പ്ര?ഫ.വി.ടി.രമയെ മലയാള സര്‍വ്വകലാശാലയില്‍ വച്ച്‌ അസിസ്‌റ്റന്റ്‌ പ്ര?ഫസര്‍ അവഹേളിച്ച്‌ അപമാനിച്ചു.സംഭവത്തിന്റെ വീഡിയോ ക്ലിപ്പിംങ്ങ്‌ സഹിതം തിരൂര്‍ പോലീസില്‍ ബി.ജെ.പി.പരാതി നല്‍കി.അസിസ്‌റ്റന്റ്‌ പ്ര?ഫസറായ മുഹമ്മത്‌ റാഫിയാണ്‌ അദ്ദേഹത്തിന്റെ ക്യാബിനില്‍ എത്തിയ രമയോട്‌ സംസ്‌കാര ശൂന്യമായി സംസാരിച്ച്‌ പുറത്തു പോകാന്‍ പറഞ്ഞത്‌.അവഹേളനത്തില്‍ ദു:ഖമുണ്ടെന്നും വിദ്യാര്‍ത്ഥികളെ സംസ്‌കാരം പഠിപ്പിക്കേണ്ട അദ്ധ്യാപകന്‍ തന്നെ സംസ്‌കാര ശൂന്യനായാല്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ്‌ സംസ്‌കാരത്തില്‍ അവബോധമുള്ളവരായിത്തീരുകയെന്നും സംഭവത്തോട്‌ രമ പ്രതികരിച്ചു. പട്ടാമ്പി കോളേജില്‍ 30 വര്‍ഷം അദ്ധ്യാപികയായ താന്‍ വിദ്യാര്‍ത്ഥികളോടോ സഹ അദ്ധ്യാപകരോടോ തന്നെ സന്ദര്‍ശിക്കുന്നവരോടോ ഇന്നുവരെ സംസ്‌കാര ശൂന്യമായി സംസാരിച്ചിട്ടില്ലെന്നും മലയാള സര്‍വ്വകലാശാലയില്‍ വച്ച്‌ തനിക്കുണ്ടായ ദുരനുഭവം വിദ്യാഭ്യാസ മേഖലയിലെ ശോച്യാവസ്‌ഥയുടെ ഏക ഉദാഹരണമാണെന്നും അവര്‍ പറഞ്ഞു. മലയാള ഭാഷയെ സ്‌നേഹിക്കുന്ന ഒരു വ്യക്‌തി എന്ന നിലയിലാണ്‌ തിരൂരിലെ പ്രചരണത്തിന്‌ തുടക്കം കുറിക്കാന്‍ മലയാള സര്‍വകലാശാലയിലെത്തിയത്‌. അനുവാദം വാങ്ങി വൈസ്‌ ചാന്‍സലര്‍ അനില്‍ വള്ളത്തോളിനെ കണ്ടു. അതിനു ശേഷം ലൈബ്രറി സന്ദര്‍ശിച്ച ശേഷമാണ്‌ അസിസ്‌റ്റന്റ്‌ പ്ര?ഫസറെ കണ്ടത്‌. ഇത്‌ ഗുജറാത്ത്‌ അല്ലെന്നു മനസ്സിലാക്കണമെന്നു പറഞ്ഞു കൊണ്ടായിരുന്നു അവഹേളനത്തിന്‌ തുടക്കമിട്ടത്‌. ഒടുവില്‍ രമയോട്‌ ഗറ്റ്‌ ഔട്ടും പറഞ്ഞു.ഉടനെ വൈസ്‌ ചാന്‍സലറും ഉദ്യോഗസ്‌ഥരും ഓടിയെത്തി.അന്തരീക്ഷം ശാന്തമാക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പൊന്നാനി മണ്ഡലം എന്‍.ഡി.എ കണ്‍വീനര്‍ കെ.നാരായണന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍, ഗവര്‍ണര്‍, തിരൂര്‍ ഡിവൈ.എസ്‌.പി. എന്നിവര്‍ക്ക്‌ പരാതി നല്‍കി. അപമാനിച്ച വ്യക്‌തിയെ കോളജില്‍നിന്നും സസ്‌പെന്‍ഡ്‌ ചെയ്ണമെന്നും നായരായണന്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 28 Mar 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW